കുര്യച്ചൻ ഗുഹയിൽ തന്നെ ആകണം എന്നില്ല, എവിടെയോ ലോക്ക് ആണ് അദ്ദേഹം; ബാഹുൽ രമേശ്

എക്കോ സിനിമയുടെ ക്ലൈമാക്സിൽ കുര്യച്ചന് എന്തുപറ്റി എന്നതിനെക്കുറിച്ച് സംവിധായകൻ ബാഹുൽ രമേശ് പറയുന്നു

കുര്യച്ചൻ ഗുഹയിൽ തന്നെ ആകണം എന്നില്ല, എവിടെയോ ലോക്ക് ആണ് അദ്ദേഹം; ബാഹുൽ രമേശ്
dot image

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിച്ചൊരുക്കിയ ചിത്രമാണ് എക്കോ. സിനിമ തിയേറ്ററിൽ വമ്പൻ അഭിപ്രായമാണ് സ്വന്തമാക്കിയത്. മികച്ച കളക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് വേഷം സിനിമ വീണ്ടും ചർച്ചയിൽ ഇടം നേടുകയാണ്. സിനിമയുടെ ക്ലൈമാക്സ് എ ഐ ഉപയോഗിച്ച് ക്രീയേറ്റ് ചെയ്ത വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിരവധി പ്രചരിച്ചിരുന്നു. കുര്യച്ചന് എന്ത് സംഭവിച്ചു എന്ന് കാണിക്കുന്ന വിഡിയോ ആയിരുന്നു കൂടുതലും.

സിനിമയിലെ കുര്യച്ചൻ എന്ന കഥാപാത്രം ഗുഹയിൽ കിടക്കുന്നതും അവിടെ പട്ടികൾ അദ്ദേഹത്തെ പുറത്തിറങ്ങാൻ സമ്മതിക്കാതെ കാവൽ ഇരിക്കുന്നതുമായ വിഡിയോയാണ് വൈറലായത്. എന്നാൽ കുര്യച്ചൻ ഗുഹയിൽ തന്നെ ആകണം എന്നില്ലെന്ന് പറയുകയാണ് ബാഹുൽ. ക്യൂ സ്റ്റുഡിയോ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രതികരണം.

'കുര്യച്ചൻ ഒരു ഗുഹയിൽ പോയി ഒളിച്ചതാവാം എന്നത് ഒരു ഓർമയാണ്. വിനീത് ഏട്ടൻ പറഞ്ഞു കേട്ട ഒരു ഓർമ. സഹീർ മുഹമ്മദ്, പാപ്പച്ചൻ എന്ന പൊലീസുകാരൻ ഇങ്ങനെ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ഉള്ളതാണോ എന്ന് ചോദിക്കുന്നുണ്ട്. മ്ലാത്തി ചേട്ടത്തിയും പറയുന്നത് വന്ന സമയത്ത് എന്നോടും ഇങ്ങനെ ആണ് പറഞ്ഞിട്ടുള്ളത് എന്നാണ്. ആ സ്ഥലം കണ്ടതായി ആർക്കും ഓർമയില്ല. കുര്യച്ചൻ എവിടെയോ പോയി തങ്ങിയിട്ട് ലോക്കായി പോയതാണെന്ന് അവസാനം പറയുന്നുണ്ട്. ഇനി ഗുഹയെങ്കിൽ ഗുഹ എന്ന ലൈനിൽ ആണ് സംസാരിക്കുന്നത്. അത് ഇനി ഗുഹ തന്നെ ആവണം എന്നില്ല.

അതിൽ ഇത്രയേ ഉദ്ദേശിക്കുന്നുള്ളൂ, കുര്യച്ചൻ സ്വമേധയാ ഒളിവിൽ പോയി താമസിച്ചു, അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത രീതിയിൽ ലോക്ക് ആണ്. അത് എന്ത് തരം സെറ്റപ്പ് വേണം എങ്കിലും ആകാം,' ബാഹുൽ രമേശ് പറഞ്ഞു. കുര്യച്ചൻ എവിടെയാണ് ലോക്ക് ആയത് എന്ന് കാണിക്കാതെ സിനിമ നിർത്തിന്റെ കാരണവും ബാഹുൽ പറയുന്നുണ്ട്. ബാക്കി ഊഹിക്കാനുള്ള പ്രേക്ഷകന്റെ കഴിവിന് പരിധി നിർണയിക്കാതിരിക്കാൻ വേണ്ടിയാണിതെന്നാണ് സംവിധായകൻ പറയുന്നത്.

അതേസമയം, മികച്ച വരവേൽപ്പാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗ് സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. സിനിമയുടെ ബജറ്റിന്റെ 75 ശതമാനത്തോളം ഒടിടി റൈറ്റ്സ് വഴി ചിത്രം തിരിച്ചുപിടിച്ചു എന്നും ചില ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Content Highlights: Director Bahul Ramesh talks about what happened to Kuryachan in the climax of the movie Eco.

dot image
To advertise here,contact us
dot image