ഒരു വലിയ സിഗ്നൽ തന്നിട്ടുണ്ട്! Allu Arjun × Basil Loading; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് ബേസിലിന്റെ പോസ്റ്റ്

ഐക്കൺ എന്ന് എഴുതിയ ഒരു തൊപ്പിയുടെ ചിത്രം ആണ് ബേസിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്

ഒരു വലിയ സിഗ്നൽ തന്നിട്ടുണ്ട്! Allu Arjun × Basil Loading; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് ബേസിലിന്റെ പോസ്റ്റ്
dot image

നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. മിന്നൽ മുരളിക്ക് ശേഷം ബേസിൽ സംവിധാനം ചെയ്യുന്ന സിനിമ കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അല്ലു അർജുനുമൊത്ത് നടൻ ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ അതിനെ സൂചിപ്പിക്കുന്ന ബേസിലിന്റെ ഒരു പോസ്റ്റ് ആണ് ചർച്ചയാകുന്നത്.

ഐക്കൺ എന്ന് എഴുതിയ ഒരു തൊപ്പിയുടെ ചിത്രം ആണ് ബേസിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. അല്ലു അർജുനെ ആരാധകർ വിളിക്കുന്ന പേരാണ് ഐക്കൺ സ്റ്റാർ. ഇതോടെയാണ് ഇത് അല്ലു അർജുനുമൊത്തുള്ള സിനിമയുടെ അപ്‌ഡേറ്റ് ആണെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, മുഹ്‌സിൻ പരാരി തുടങ്ങിയവർ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. നേരത്തെ അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷിന്റെ വിവാഹച്ചടങ്ങിന് ബേസിൽ എത്തിയതിന് പിന്നാലെ അല്ലുവിനെ നായകനാക്കി ബേസിൽ ഒരു സിനിമ ഒരുക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ബോളിവുഡിൽ രൺവീർ സിങ്ങിനെ നായകനാക്കി ചെയ്യാനിരുന്ന ശക്തിമാൻ എന്ന സിനിമയാണ് അല്ലുവിനെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ ഒരുക്കുന്നത് എന്നാണ് ചർച്ചകൾ.

റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ബേസിലിന്റെ അടുത്ത സിനിമയെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ മനസുതുറന്നിരുന്നു. 'അടുത്ത വർഷം ബേസിൽ ഒരു ബ്രഹ്മാണ്ഡ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. മലയാളത്തിൽ അല്ല എന്ന് മാത്രം പറയാം', എന്നാണ് ധ്യാനിന്റെ വാക്കുകൾ.

Content Highlights: A social media post by Malayalam filmmaker Basil Joseph mentioning “Allu Arjun × Basil Loading” has created buzz among fans. The post has fueled speculation about a possible collaboration between the two artists.

dot image
To advertise here,contact us
dot image