

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് കൈതി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ സിനിമയായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞ് നിൽക്കുകയാണ്. സിനിമ ഇനി നടക്കാനുള്ള സാധ്യത ഇല്ലെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തുകയാണ് ലോകേഷ് കനകരാജ്.
'അല്ലു അർജുൻ ചിത്രത്തിന് ശേഷം കൈതി 2 ആരംഭിക്കും. എൽസിയു ഇനി ഇല്ല, എൽസിയു അവസാനിച്ചു എന്ന് ചിലർ പറയുന്നത് കണ്ടു. ഫാൻസ് ആണ് എൽസിയു എന്ന പേരിട്ടത് അത് ഞാൻ സ്വീകരിക്കുകയാണ് ചെയ്തത്. ഞാൻ ഒരാൾ മാത്രം വിചാരിച്ചാൽ അവസാനിപ്പിക്കാൻ പറ്റുന്ന ഒന്നല്ല അത്. കൈതി 2 , റോളക്സ്, വിക്രം 2 എല്ലാം ഉറപ്പായും വരും. അതെല്ലാം എല്ലാം കമ്മിറ്റ്മെന്റ് ആണ് അത് ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ല. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന ബെൻസും എൽസിയുവിൽ വരുന്ന സിനിമയാണ്', ലോകേഷിന്റെ വാക്കുകൾ.
നേരത്തെ രജനി ചിത്രമായ കൂലിക്ക് ശേഷം കൈതി 2 ആരംഭിക്കുമെന്ന് ലോകേഷ് അറിയിച്ചെങ്കിലും പിന്നെ അതിൽ അപ്ഡേറ്റ് ഒന്നും ഉണ്ടായില്ല. ചിത്രം ഉപേക്ഷിച്ചെന്നും ചില സിനിമാ പേജുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അല്ലു അർജുൻ സിനിമയുടെ തിരക്കുകളിലാണ് ലോകേഷ് കനകരാജ് ഇപ്പോൾ. മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. താൽക്കാലികമായി AA23 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കും.
#LokeshKanagaraj about LCU#Kaithi2 will be his immediate next after #AA23 & then he'll do #Vikram2, #Rolex Standalone one by one.
— Mollywood BoxOffice (@MollywoodBo1) January 26, 2026
pic.twitter.com/Gnwms8fJJX
ഇതിനിടയിൽ അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി എന്ന ആക്ഷൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കാനും ലോകേഷ് ഒരുങ്ങുകയാണ്. ഇപ്പോഴിതാ അല്ലു അർജുൻ സിനിമയുടെ പ്രഖ്യാപനവും വന്നു. ഈ സിനിമയ്ക്ക് ശേഷമാകും കൈതി 2 വും അല്ലു അർജുൻ ചിത്രവും ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ലോകേഷിന്റെ അവസാനമായി പുറത്തിറങ്ങിയ കൂലി കളക്ഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ചിത്രം ആരാധകരെ തൃപ്തിപ്പെടുത്തിയില്ല. കൂലിയുടെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നതിന് തുടർന്ന് ലോകേഷ് മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരുന്നില്ല.
Content Highlights: Lokesh Kanakaraj talks about LCU, kaithi 2, vikram 2 and rolex film