

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2023 ൽ അനൗൺസ് ചെയ്ത ചിത്രം രണ്ട് വർഷം പിന്നിട്ടിട്ടും ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല. സിനിമയെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പുകൾ അവസാനിക്കാൻ പോകുകയാണ്.
നടൻ യഷിന്റെ പിറന്നാൾ പ്രമാണിച്ച് ജനുവരി എട്ടിന് ടോക്‌സികിന്റെ ടീസർ പുറത്തുവിടുമെന്ന് റിപ്പോർട്ട്. സിനിമയെക്കുറിച്ചുള്ള യാതൊരു സൂചനകളും നിലവിൽ സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ടീസർ വരുന്നതോടെ അതിന് കർട്ടൻ വീഴുമെന്നാണ് കരുതുന്നത്. സിനിമയിൽ അഞ്ച് നായികമാരാണ് ഉള്ളത്. ഇവരുടെയെല്ലാം പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെ സിനിമയുടെ ഒരു അനൗൺസ്‌മെന്റ് ടീസർ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. അടുത്ത വർഷം മാർച്ച് 19 ന് ചിത്രം ആഗോളതലത്തിൽ റീലീസ് ചെയ്യുമെന്ന് നിർമാണ കമ്പനിയായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു.
സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.
#Toxic makers plan to unveil teaser of #Yash starrer on his 40th birthday.
— AB George (@AbGeorge_) January 6, 2026
For the first time ever, Rocking Star #Yash fans has organised a grand birthday tribute takeover, lighting up the Bengaluru Metro in style 🚇✨
pic.twitter.com/aC5ToChTvm
കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. നേരത്തെ യഷും ഗീതുവും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇതില്‍ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിര്‍മാതാക്കള്‍ എത്തിയിരുന്നു.
Content Highlights: Geetu Mohandas-yash film Toxic teaser to release on actor's birthday