

ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലസ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ)യുടെ 2026-27 വര്‍ഷങ്ങളിലേക്കുളള പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. രാജു പളളത്ത് (ന്യൂ ജേഴ്‌സി) ആണ് അടുത്ത രണ്ടുവര്‍ഷം പ്രസിഡന്റ്. അനില്‍ ആറന്മുളയെ (ഹ്യൂസ്റ്റണ്‍) ജനറല്‍ സെക്രട്ടറിയായും ജയന്‍ ജോസഫിനെ (ന്യൂ ജേഴ്‌സി) ട്രഷററായും അനില്‍ ജേക്കബ് മറ്റത്തിക്കുന്നേലിനെ (ചിക്കാഗോ) വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഡോ. സിമി ജെസ്‌റ്റോ (ചിക്കാഗോ) ആണ് ജോയിന്റ് സെക്രട്ടറി. കവിത മേനോനെ (കാനഡ) ജോയിന്റ് ട്രഷററായും തെരഞ്ഞെടുത്തു.
Content Highlights: India Press Club of North America elected executive committee; Raju Pallath president