പൃഥ്വിരാജുമായുള്ള അഭിമുഖം, വളരെ ഗൗരവത്തിൽ ഞാൻ ഇരുന്നു, അന്ന് എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല; പേർളി മാണി

'പൃഥ്വിരാജുമായുള്ള ആ ഇന്റർവ്യൂ ഇതുവരെയും പുറം ലോകത്തെത്തിയിട്ടില്ല. ദൈവത്തിന് നന്ദി'

പൃഥ്വിരാജുമായുള്ള അഭിമുഖം, വളരെ ഗൗരവത്തിൽ ഞാൻ ഇരുന്നു, അന്ന് എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല; പേർളി മാണി
dot image

സോഷ്യൽ മീഡിയ ഇൻഫ്ലുവസർ, അവതാരക, നടി എന്നീ നിലകളിൽ എല്ലാം പ്രശസ്തയാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ പേർളി പങ്കുവെക്കുന്ന ഏത് വിഡിയോയ്ക്കും ആരാധകർ ഏറെയാണ്. പേർളി നടത്തുന്ന സെലിബ്രിറ്റി ഇന്റർവ്യൂകൾ മിക്കതും യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. ഇപ്പാേഴിതാ, നടിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഗലാട്ട പ്ലസ് നടത്തിയ അവതാരകരുടെ റൗണ്ട് ടേബിളിൽ പേർളിയുടെ ആദ്യ അഭിമുഖത്തെ പറ്റി പേർളി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

പൃഥ്വിരാജിനെ ആയിരുന്നു പേർളി ആദ്യമായി ഇന്റർവ്യൂ ചെയ്തിരുന്നത്. ആളുകളെ നിർത്താതെ ചിരിപ്പിക്കുന്ന പേർളി അന്ന് വളരെ ഗൗരവത്തോടെ ഇരുന്നുവെന്ന് പറയുകയാണ്. ഭാഗ്യത്തിന് ആ ഇന്റർവ്യൂ പുറത്തു വന്നിട്ടില്ലെന്നും പേർളി കൂട്ടിച്ചേർത്തു. ആദ്യ ഘട്ടത്തിൽ ഇന്റർവ്യൂ എടുക്കുമ്പോൾ ചിരിക്കാതെ സീരിയസ് ആയി ഇരിക്കണം എന്നൊക്കെയാണ് വിചാരിച്ചിരുന്നതെന്നും പേർളി പറഞ്ഞു.

'ആദ്യ ഇന്റർവ്യൂ പൃഥ്വിരാജുമായിട്ടായിരുന്നു. അന്ന് അഭിനയ മോഹം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളായിരുന്നു ഞാൻ. അങ്ങനെ അപ്രതീക്ഷിതമായി ആ ഇന്റർവ്യൂവിനായി എന്നെ വിളിച്ചു. എന്ത് ചെയ്യണമെന്നോ എന്നെ എന്തിന് ആ ഇന്റർവ്യൂ ചെയ്യാൻ വിളിച്ചതെന്നോ എനിക്ക് അറിയില്ല. അങ്ങനെ അപ്രതീക്ഷിതമായി വന്ന ആ ഇന്റർവ്യൂവിന് ഓക്കേ പറഞ്ഞ് അമ്മയുടെ സാരിയും ധരിച്ചാണ് ഞാൻ ഇന്റർവ്യൂവിന് പോയത്. അന്ന് എന്താണ് അവിടെ സംഭവിച്ചതെന്ന് പോലും എനിക്ക് ഓർമ്മയില്ല. പൃഥ്വി നടന്ന് വരുന്നത് കണ്ടപ്പോഴേ ആശ്ചര്യത്തോടെ ആണ് ഞാൻ നിന്നത്.

അതൊരു 'പിഞ്ച് മീ' മൊമെന്റ് ആയിരുന്നു. വിശ്വസിക്കാനാകാത്ത ഒരു നിമിഷം. വിദ്യ ബാലനൊക്കെ ഇരിക്കുന്ന പോലെ വളരെ ഗൗരവത്തോടെയാണ് ഞാൻ അന്ന് അവിടെ ഇരുന്നത്. ഒന്ന് ചിരിക്കുക പോലും ചെയ്തില്ല. വളരെ ഗൗരവത്തിൽ ഇന്റർവ്യൂകളിൽ സംസാരിക്കണം എന്നൊക്കെയാണ് ഞാൻ സ്വയം വിചാരിച്ചിരുന്നത്. ഇതുവരെയും ആ ഇന്റർവ്യൂ പുറം ലോകത്തെത്തിയിട്ടില്ല. ദൈവത്തിന് നന്ദി', പേർളി മാണി പറഞ്ഞു.

Content Highlights:Pearly Maany recalls interviewing Prithviraj for the first time

dot image
To advertise here,contact us
dot image