

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹൻലാലും നിവിൻ പോളിയും. റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണിയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. വലിയ വരവേൽപ്പാണ് ഇരുവരുടെയും സീനുകൾക്ക് ലഭിച്ചത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കൻ പോകുന്നു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.
വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രത്തിനായി മോഹൻലാലും നിവിൻ പോളിയും ഒന്നിക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഒരു ഫൺ കോമഡി എന്റർടൈനർ ആണ് ഇതെന്നാണ് വിവരം. എന്നാൽ ഇതിന് പിന്നാലെ ഇത് ഫേക്ക് ആണ് എന്ന് ചില ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം മോഹൻലാലും നിവിനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുണ്ട് എന്നും എന്നാൽ ചിത്രം ഒരുക്കുന്നത് വിനീത് ശ്രീനിവാസൻ അല്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾക്ക് പിന്നാലെ നിവിൻ ആരാധകരും മോഹൻലാൽ ആരാധകരും വലിയ ആവേശത്തിലാണ്. ഇരുവരും വീണ്ടും ഒന്നിക്കണമെന്നും ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകരുമെന്നുമാണ് ആരാധകർ കുറിക്കുന്നത്.

അതേസമയം, അഖിൽ സത്യൻ ഒരുക്കുന്ന സർവ്വം മായ ആണ് ഇനി പുറത്തിറങ്ങാനുള്ള നിവിൻ ചിത്രം. ചിത്രം ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററിൽ എത്തും. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഈ ടീസർ പുറത്തിറക്കിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ.
. @NivinOfficial - @Mohanlal 😮💨💥 pic.twitter.com/6NnS8mOTle
— Surya NFC (@SuryaNFC3) December 15, 2025
പാൻ ഇന്ത്യൻ സിനിമയായ വൃഷഭ ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ ചിത്രം. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും.
Content Highlights: Mohanlal-nivin pauly combo to reunite for vineeth sreenivasan film?