

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 150 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്.
160.15 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ റിപ്പോർട്ടർ. സന്തോഷം പങ്കിട്ട് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആദ്യ ദിനം 28.60 കോടിയാണ് സിനിമയുടെ നേട്ടം, രണ്ടാം ദിനം 33.10 കോടിയും മൂന്നാം ദിനം 44.80 കോടിയാമം സിനിമ നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 125.67 കോടിയാണ് ചിത്രം നേടിയിരുന്നത്. ഓവർസീസ് കളക്ഷൻ 34.48 കോടിയുമാണ്. വരും ദിവസങ്ങളിലും സിനിമയ്ക്ക് കളക്ഷൻ ഉയരാനാണ് സാധ്യത.
സിനിമ ഇറങ്ങും മുന്നേ നായികയുടെ പ്രായത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിൽ സാറ അർജുൻ ആണ് നായികയായി എത്തുന്നത്. 40 വയസുള്ള രൺവീറിന്റെ നായികയായി 20 വയസുള്ള സാറയെ എന്തിന് കാസ്റ്റ് ചെയ്തു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഗാനത്തിലെ ഇരുവരും തമ്മിലുള്ള റൊമാൻസ് രംഗങ്ങൾക്ക് നേരെയും വിമർശനം ഉയരുന്നുണ്ട്. ഇരുവരും തമ്മിൽ ഒരു കെമിസ്ട്രിയും ഇല്ലെന്നും മറ്റേതെങ്കിലും നായികയെ കാസ്റ്റ് ചെയ്യാമായിരുന്നു എന്നാണ് കമന്റുകൾ.
India’s new obsession: Dhu…ran…dhar! 💥❤️🔥
— Jio Studios (@jiostudios) December 8, 2025
Book your tickets.
🔗 - https://t.co/cXj3M5DFbc#Dhurandhar Reigning In Cinemas Worldwide.@RanveerOfficial #AkshayeKhanna @duttsanjay @ActorMadhavan @rampalarjun #SaraArjun @bolbedibol @AdityaDharFilms #JyotiDeshpande… pic.twitter.com/2YYhGMRMyi
അതേസമയം, ഈ കാസ്റ്റിംഗിനെ അനുകൂലിച്ചും ചിലർ എത്തുന്നുണ്ട്. രൺവീറിന്റെ കഥാപാത്രം ഒരു സ്പൈ ആയതിനാൽ അഭിനേതാക്കളുടെ പ്രായവ്യത്യാസത്തെ ന്യായീകരിക്കുക തരത്തിലുള്ള എന്തെങ്കിലും സിനിമയിൽ ഉണ്ടാകുമെന്നും ചിലർ കുറിക്കുന്നുണ്ട്. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ഹനുമാൻ കൈൻഡ്, ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ഗാനവും അനൗൺസ്‌മെന്റ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: 'Dhurandar' shocks the box office with a huge collection