അയ്ശെരി ഇപ്പോഴാണോ ഇത് കണ്ടുപിടിക്കുന്നത്; നീലകണ്ഠൻ കർചീഫ് കയ്യിൽ കരുതുന്നത് എന്തിനെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ

ദേവാസുരത്തിൽ മോഹൻലാലിന്റെ മംഗലശ്ശേരി നീലകണ്ഠൻ കയ്യിൽ ഉടനീളം ഒരു വെളുത്ത ഹാൻഡ്കർചീഫ് കൊണ്ടുനടക്കുന്നുണ്ട്

അയ്ശെരി ഇപ്പോഴാണോ ഇത് കണ്ടുപിടിക്കുന്നത്; നീലകണ്ഠൻ കർചീഫ് കയ്യിൽ കരുതുന്നത് എന്തിനെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ
dot image

മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് രാവണപ്രഭു. 1993 ൽ ഐ വി ശശിയുടെ സംവിധാനത്തിൽ പുറത്തുവന്ന ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ദേവാസുരത്തിൽ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. രാവണപ്രഭുവിലും ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഈ കഥാപാത്രത്തിന്റെ ഒരു പ്രത്യേകത കണ്ടുപിടിച്ചിരിക്കുകയാണ് ഒരു സിനിമാപ്രേമി.

ദേവാസുരത്തിൽ മോഹൻലാലിന്റെ മംഗലശ്ശേരി നീലകണ്ഠൻ കയ്യിൽ ഉടനീളം ഒരു വെളുത്ത ഹാൻഡ്കർചീഫ് കൊണ്ടുനടക്കുന്നുണ്ട്. രാവണപ്രഭുവിലും നീലകണ്ഠൻ ഇതേ കർചീഫ് കയ്യിൽ കൊണ്ടുനടക്കുന്നത് കാണാം. ദേവാസുരത്തിൽ നീലകണ്ഠൻ സ്ഥിരമായി മൂക്കിപ്പൊടി ഉപയോഗിക്കുകയും മദ്യപാനിയുമായതിനാൽ ആണ് സ്ഥിരമായി കയ്യിൽ കർചീഫ് ഉപയോഗിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചിത്രത്തിന്റെ ഡീറ്റൈലിങ്ങിനെ അഭിനന്ദിച്ച് നിറയെ പേരാണ് പോസ്റ്റുമായി എത്തുന്നത്. രണ്ടു സിനിമകളുടെയും തിരക്കഥ എഴുതിയത് രഞ്ജിത്ത് തന്നെ ആയിരുന്നു.

അതേസമയം, റീ റിലീസിൽ മികച്ച പ്രതികരണമാണ് രാവണപ്രഭുവിന് ലഭിക്കുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ തിരക്കിന് തെല്ലും കുറവൊന്നുമില്ല. തിയേറ്ററുകളിൽ ഇപ്പോഴും ആഘോഷങ്ങൾ തുടരുകയാണ്. തിയേറ്ററുകളിൽ നിന്നുള്ള ആരാധകരുടെ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്നും നാല് കോടിയാണ് ഇതുവരെ രാവണപ്രഭു നേടിയിരിക്കുന്നത്, റീ റിലീസുകളിൽ മോഹൻലാലിന്റെ അഞ്ചാമത്തെ ഉയർന്ന കളക്ഷനാണിത്. 5.40 കോടി നേടിയ ദേവദൂതൻ ആണ് റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ മോഹൻലാൽ സിനിമ. വരും ദിവസങ്ങളിൽ ദേവദൂതന്റെ ഈ നേട്ടത്തെ രാവണപ്രഭു മറികടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

Content Highlights: Brillance behind mohanlal character in devasuram and ravanaprabhu

dot image
To advertise here,contact us
dot image