RO-KO വീണു; ഓസീസിനെതിരെ തുടക്കം പിഴച്ച് ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം.

RO-KO വീണു; ഓസീസിനെതിരെ തുടക്കം പിഴച്ച് ഇന്ത്യ
dot image

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ നഷ്ടം. സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും വിക്കറ്റുകളാണ്‌ നഷ്ടമായത്. രോഹിത് ശർമ എട്ട് റൺസും വിരാട് കോഹ്‌ലി പൂജ്യം റൺസിനും പുറത്തായി.

14 പന്തിൽ ഒരു ഫോർ അടക്കമാണ് രോഹിത് എട്ട് റൺസ് നേടിയത്. ഹേസൽവുഡിന്റെ പന്തിൽ സ്ലിപ്പിൽ മാറ്റ് റെൻഷായ്ക്ക് ക്യാച്ച് നൽകുകയായിരുന്നു. ഒമ്പത് പന്തിൽ പൂജ്യം റൺസാണ് കോഹ്‌ലി നേടിയത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കോണോലിക്ക് ക്യാച് നൽകുകയായിരുന്നു.

നിലവിൽ ഏഴ് ഓവർ പിന്നിടുമ്പോൾ 25 റൺസിന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ. 10 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും രണ്ട് റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ.

നിലവിൽ നാലോവർ പിന്നിടുമ്പോൾ 14 റൺസിന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. 5 റൺസുമായി ഗില്ലും പൂജ്യം റൺസുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ.

നേരത്തെ ടോസ് നേടി ഓസീസ് ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിതീഷ് കുമാർ റെഡ്‌ഡി ഏകദിന ടീമിൽ അരങ്ങേറ്റം നടത്തുന്നുവെന്നതാണ് ഇന്ത്യൻ ഇലവനിലെ പ്രധാന അപ്‌ഡേറ്റ്. മറ്റ് വലിയ മാറ്റങ്ങളില്ല.

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനെത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശുഭ്മാൻ ഗിൽ എന്ന യുവനായകന് കീഴിലുള്ള ആദ്യ ഏകദിന പരമ്പരയുമാണിത്. 2015 ഏകദിന ലോകകപ്പിന് ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര നേടാൻ ഇന്ത്യക്കായിട്ടില്ല. 2015നുശേഷം നടന്ന മൂന്ന് ഏകദിന പരമ്പരകളില്‍ മൂന്നിലും ഇന്ത്യ തോറ്റു.

ഓസീസ് മണ്ണിൽ നിരവധി റെക്കോർഡുകളുള്ള വിരാടിന്റെയും കോഹ്‌ലിയും സാന്നിധ്യം തന്നെയാകും ഇന്ത്യൻ ടീമിന്റെ ധൈര്യം. നായകന്‍ പാറ്റ് കമിന്‍സും ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസും ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും സ്പിന്നര്‍ ആദം സാംപയുമൊന്നും പരിക്ക് മൂലം കളിക്കുന്നില്ല എന്നത് ഓസീസിന് തിരിച്ചടിയാണ്.

Content Highlights-rohit sharma and virat kohli out, india vs australia

dot image
To advertise here,contact us
dot image