
പുത്തൻ റീലാസുകളെ പോലെ തന്നെ റീ റിലീസുകളെ കൊണ്ടാടുന്ന ട്രെൻഡ് അടുത്ത കാലത്തായി കൂടി വരുന്ന കാഴ്ചയാണുള്ളത്. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയ സിനിമകൾക്ക് ശേഷം മമ്മൂട്ടിയുടെ അമരൻ റീ റിലീസിന് എത്തുകയാണ്. പക്ഷേ സിനിമയ്ക്ക് കേരളത്തിൽ ഷോ ഇല്ല. ഇന്ത്യ ഒഴികെ ആഗോളവ്യാപകമായി ചിത്രം റീ- റിലീസ് ചെയ്യും.
സൈബര്‍ സിസ്റ്റംസ് ഓസ്‌ട്രേലിയ ആണ് ചിത്രം റീ- റിലീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. 4K ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസാങ്കേതികവിദ്യയോടെയുമാണ് റീ- റിലീസ് ചെയ്യുന്നത്. സിനിമയുടെ റീ റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല.
Amaram❤️🔥
— Cyber Systems Australia (@cybersystems_oz) October 14, 2025
timeless story of resilience and hope❤️
experience the profound journey of Amaram, brought to the rest of the world by Cybersystems Australia ❤️#mammootty pic.twitter.com/2yqXvY7VhQ
മമ്മൂട്ടിയെ നായകനാക്കി ഭരതന്‍ സംവിധാനംചെയ്ത് 1991-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'അമരം'. മാധവി, മുരളി, അശോകന്‍, കെപിഎസി ലളിത, കുതിരവട്ടം പപ്പു തുടങ്ങി വമ്പൻ താര നിര അണിനിരന്ന ചിത്രമായിരുന്നു അമരം. എ.കെ. ലോഹിതദാസ് രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് രവീന്ദ്രനും പശ്ചാത്തലസംഗീതം ജോണ്‍സണുമായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. അമരം തിയേറ്ററിൽ വലിയ വിജയമായിരുന്നു.
Content Highlights: Mammootty's Amaram returns to theaters