മോഹൻലാലിനെ കൊണ്ടല്ലാതെ വേറെ ആരെ കൊണ്ട് സാധിക്കും, ഒരു വർഷത്തിൽ കേരളത്തിൽ നിന്ന് മാത്രം 250 കോടി കളക്ഷൻ

ഒരു വർഷത്തിൽ കേരളത്തിൽ നിന്ന് മാത്രം 250 കോടി കളക്ഷൻ സ്വന്തമാക്കി മോഹൻലാൽ

മോഹൻലാലിനെ കൊണ്ടല്ലാതെ വേറെ ആരെ കൊണ്ട് സാധിക്കും, ഒരു വർഷത്തിൽ കേരളത്തിൽ നിന്ന് മാത്രം 250 കോടി കളക്ഷൻ
dot image

2025 മോഹൻലാലിന് ഭാഗ്യവർഷമായി മാറിയിരിക്കുകയാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം അഞ്ചു വമ്പൻ വിജയങ്ങളാണ് മോഹൻലാൽ ഇതുവരെ നേടിയിരിക്കുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ മോഹൻലാലിന്റെ കേരള ബോക്സ് ഓഫീസിലെ ഇതുവരെയുള്ള നേട്ടം 250 കോടിയിലധികമാണ്. എമ്പുരാൻ, തുടരും, ഹൃദയപൂർവം എന്നീ പുത്തൻ റിലീസിന് പുറമേ ഛോട്ടാ മുംബൈ, രാവണപ്രഭു സിനിമകൾ വീണ്ടും തിയേറ്ററിൽ മോഹൻലാലിന്റേതായി റീ റിലീസ് ചെയ്തിട്ടുണ്ട്.

ഈ വർഷത്തെ ആദ്യ മോഹൻലാൽ റിലീസ് ആയ എമ്പുരാൻ റെക്കോർഡ് നേട്ടവുമായിട്ടാണ് തിയേറ്റർ വിട്ടത്. കേരളത്തിൽ നിന്നും 86 കോടി നേടിയ സിനിമ ആഗോള ബിസിനസ് വഴി 325 കോടിയാണ് സ്വന്തം പേരിലാക്കിയത്. തൊട്ടുപിന്നാലെയെത്തിയ തുടരും മോഹൻലാലിന്റെ തുടർച്ചയായ 200 കോടി പടമായി. 118 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ തിയേറ്ററിലെ ആളെക്കൂട്ടി.

ഈ വർഷം മോഹൻലാലിന്റേതായി പുറത്തുവന്ന റീ റിലീസ് ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകിയത്. 3.61 കോടിയാണ് സിനിമയുടെ കേരള കളക്ഷൻ.മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വം 60 കോടിക്കും മുകളിലാണ് ആഗോള നേട്ടം കൈവരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 41 കോടിയാണ് സിനിമയുടെ കളക്ഷൻ.

ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞോടുന്ന രാവണപ്രഭു ഇതുവരെ 3 കോടിക്കടുത്ത് കളക്ഷൻ നേടിയിട്ടുണ്ട്. സിനിമയ്ക്ക് ലഭിക്കുന്ന ജനപ്രീതി കണക്കിലെടുത്ത് ഇനിയും കളക്ഷൻ ഉയരാനാണ് സാധ്യത. മോഹൻലാൽ ചിത്രങ്ങളായ ഉസ്താദ്, ഗുരു തുടങ്ങിയ സിനിമകളും ഒന്നിന് പുറകേ ഒന്നായി തിയേറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. വരും വർഷങ്ങളിലും മോഹൻലാൽ തിയേറ്ററുകളായിൽ നിറഞ്ഞാടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlights: Mohanlal earns Rs 250 crore collection from Kerala alone in a year

dot image
To advertise here,contact us
dot image