
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ 110 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. വിതരണത്തിനായി എത്തിച്ച ലക്ഷങ്ങള്‍ വിലവരുന്ന ലഹരിയാണ് ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. പുതു പൊന്നാനി സ്വദേശിയായ ഫിറോസാണ് എംഡിഎംഎയുമായി പിടിയിലായത്.
മലപ്പുറത്ത് എസ് ഐയെ വാഹനമിടിപ്പിച്ച കേസിലും പിടികിട്ടാപ്പുള്ളിയാണ് ഫിറോസ്. വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണോ ഇയാളെന്നും പൊലീസ് സംശയിക്കുന്നു.
Content Highlights: man arrested with 110 grams of MDMA in Irinjalakuda