
യുഎഇയിൽ ഇന്ന് സ്വർണവിലയിൽ വൻവർദ്ധനവ്. ഒറ്റ ദിവസത്തിൽ സ്വർണ വിലയിൽ ആറ് ദിർഹത്തിൽ അധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതാദ്യമായി സ്വർണവില 500 ദിർഹം പിന്നിട്ടു. അതിനിടെ രാവിലത്തെ വിലയേക്കാൾ രണ്ട് ദിർഹത്തിന്റെ കുറവ് വൈകുന്നേരം രേഖപ്പെടുത്തിയിട്ടുണ്ട്.
24-കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് വൈകുന്നേരം 505 ദിർഹവും 80 ഫിൽസുമാണ് വില. രാവിലെ ഇത് 507 ദിർഹവും 60 ഫിൽസുമായിരുന്നു വില. ഇന്നലത്തെ വിലയേക്കാൾ ആറ് ദിർഹത്തിന്റെ വർദ്ധനവാണ് ഇന്ന് വൈകുന്നേരമുണ്ടായത്. ഇന്നലെ വൈകുന്നേരം 499 ദിർഹവും 99 ഫിൽസുമായിരുന്നു 24 കാരറ്റ് സ്വർണത്തിന്റെ വില.
സമാനമായി 22-കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 465 ദിർഹമായിരുന്നു രാവിലെത്തെ വില. വൈകുന്നേരമായപ്പോൾ ഇത് 463 ദിർഹത്തിലേക്ക് വിലകുറഞ്ഞു. എങ്കിലും ഇന്നലത്തെ വിലയേക്കാൾ അഞ്ച് ദിർഹത്തിന്റെ വർദ്ധനവിലാണ് ഇന്ന് വൈകുന്നേരം വ്യാപാരം നടന്നത്.
21-കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവുണ്ടായി. രാവിലെ ഗ്രാമിന് 444 ദിർഹമായിരുന്ന വില വൈകുന്നേരം 441 ദിർഹത്തിലേക്കെത്തി. ഇന്നലെ 437 ദിർഹമായിരുന്നു ഒരു ഗ്രാം 21 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് വൈകുന്നേരമായപ്പോൾ നാലോളം ദിർഹത്തിന്റെ വർദ്ധനവാണ് സ്വർണവിലയിലുണ്ടായത്.
18-കാരറ്റ് സ്വർണത്തിന് ഗ്രാമിന് 378 ദിർഹമാണ് ഇന്ന് വൈകുന്നേരത്തെ വില. രാവിലെ ഇത് 380 ദിർഹമായിരുന്നു. ഇന്നലെ രാവിലെ 374 ദിർഹമായിരുന്നു 18-കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില. ഇന്ന് വൈകുന്നേരം തലേദിവസത്തേക്കാൾ നാല് ദിർഹത്തോളം വർദ്ധനവിലാണ് വ്യാപാരം നടന്നത്.
Content Highlights: Gold prices are soaring; UAE sees increase of more than six dirhams in a single day