പൊളപ്പൻ ചിരിയുടെ തകർപ്പൻ ത്രില്ലുമായി 'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതൽ തിയേറ്ററുകളിൽ, ബുക്കിംഗ് ആരംഭിച്ചു

പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്

പൊളപ്പൻ ചിരിയുടെ തകർപ്പൻ ത്രില്ലുമായി 'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതൽ തിയേറ്ററുകളിൽ, ബുക്കിംഗ് ആരംഭിച്ചു
dot image

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബർ 16ന് ആഗോള റിലീസായത്തും. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട്, ക്യാച്ച് മൈ സീറ്റ് തുടങ്ങി വിവിധ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി ചിത്രത്തിന്റെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. വിതരണം - ഡ്രീം ബിഗ് ഫിലിംസ്. "പടക്കളം" എന്ന സൂപ്പർ ഹിറ്റിനു ശേഷം ഷറഫുദീൻ നായകനായി എത്തുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം ആരാധകർക്കും സിനിമാ പ്രേമികൾക്കുമിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.

പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ഏറെ ആസ്വദിച്ചും ആഘോഷിച്ചും കാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു. അതീവ രസകരമായ ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. പ്രൈവറ്റ് ഡിറ്റക്ടീവ് ടോണി ജോസ് അലുല എന്ന കഥാപാത്രമായി ഷറഫുദ്ദീൻ വേഷമിട്ട ചിത്രം രചിച്ചത് സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ്. "പ്രേമം" എന്ന ബ്ലോക്ക്ബസ്റ്റർ റിലീസ് ചെയ്ത് പത്ത് വർഷത്തിന് ശേഷം ഷറഫുദീൻ- അനുപമ പരമേശ്വരൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഇതുവരെ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളും ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടിയത്. ചിത്രത്തിന്റെ തീം സോങ് ആയ "തേരാ പാരാ ഓടിക്കോ" , റെട്രോ വൈബ് സമ്മാനിച്ച "തരളിത യാമം" എന്നിവയെല്ലാം സൂപ്പർ ഹിറ്റായി മാറി. പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫൺ ചിത്രമാണ് ഇതെന്നാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ കാണിച്ചു തരുന്നത്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ, വിനായകൻ, ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് - വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ - ജിജോ കെ ജോയ്, സംഘട്ടനം - മഹേഷ് മാത്യു, വരികൾ - അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് - 3 ഡോർസ് , കളറിസ്റ്റ് - ശ്രീക് വാര്യർ, ഡിഐ - കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ - ബിബിൻ സേവ്യർ, സ്റ്റിൽസ് - റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ - എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ - ട്യൂണി ജോൺ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: 'Pet Detective' hits theaters from tomorrow, bookings have begun

dot image
To advertise here,contact us
dot image