
ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മന്‍ ഗില്ലിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായപരമ്പരയിലാണ് ഏകദിന ക്യാപ്റ്റനായി ഗില്‍ അരങ്ങേറുന്നത്. രോഹിത് ശര്‍മയെ മാറ്റി നായകസ്ഥാനത്ത് ഗില്ലിനെ നിയമിച്ചതില്‍ ഒരുപാട് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ഇപ്പോഴിതാ ക്യാപ്റ്റന്‍സി മാറ്റത്തിന് ശേഷം ആദ്യമായി കണ്ടുമുട്ടിയിരിക്കുകയാണ് മുന്‍ നായകന്‍ രോഹിത് ശര്‍മയും നിലവിലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും. ബുധനാഴ്ച ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഉരുവരും കണ്ടുമുട്ടുന്നത്. ഞായറാഴ്ച ആരംഭിക്കുന്ന ഓസീസ് പര്യടനത്തിന് വേണ്ടി ഇന്ത്യന്‍ ടീം പെര്‍ത്തിലേക്ക് തിരിക്കുന്നതിന് മുന്‍പായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ വീഡിയോ ബിസിസിഐ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
തന്റെ അടുത്തേക്ക് വരുന്ന ഗില്ലിനെ കണ്ടതും സന്തോഷിക്കുന്ന രോഹിത്തിനെ വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാണാം. രോഹിത്തിന്റെ തോളില്‍ കൈവെച്ച ഗില്ലിനോട് 'അരേ ഹീറോ, എന്തൊക്കെയുണ്ട്' എന്ന് രോഹിത് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. പിന്നാലെ ഇരുവരും സന്തോഷത്തോടെ പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് ഗില്‍ ടീം ബസില്‍ വെച്ച് വിരാട് കോഹ്‌ലിയെയും കണ്ട് അഭിവാദ്യം ചെയ്യുന്നുണ്ട്.
Content Highlights: Shubman Gill's First Meeting With Rohit Sharma Since ODI Captaincy Switch Goes Viral