ഒൻപത് വർഷത്തെ പ്രണയം, പങ്കാളിയെ പരിചയപ്പെടുത്തി ഗ്രേസ് ആന്റണി; വൈറലായി വിവാഹ ചിത്രങ്ങൾ

'ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആൾക്കൂട്ടമില്ല ഒടുവിൽ അത് സംഭവിച്ചു' എന്ന കുറിപ്പോടെയാണ് ഗ്രേസ് വിവാഹചിത്രം പങ്കുവെച്ചത്

ഒൻപത് വർഷത്തെ പ്രണയം, പങ്കാളിയെ പരിചയപ്പെടുത്തി ഗ്രേസ് ആന്റണി; വൈറലായി വിവാഹ ചിത്രങ്ങൾ
dot image

കുമ്പളങ്ങി നൈറ്റ്സ്, തമാശ, കനകം കാമിനി കലഹം, റോഷാക്ക് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഗ്രേസ് ആന്‍റണി ഇന്ന് വിവാഹിതയായി. ഇപ്പോഴിതാ തന്റെ പാർട്ണറെ പരിചയപ്പടുത്തിയിരിക്കുകയാണ് നടി. യുവസംഗീത സംവിധായകന്‍ എബി ടോം സിറിയക് ആണ് വരൻ. എബിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഗ്രേസ് പങ്കുവെച്ചിട്ടുണ്ട്. താന്‍ വിവാഹിതയായ വിവരം നേരത്തെ ഗ്രേസ് പങ്കുവെച്ചിരുന്നു. എന്നാല്‍ വരന്‍ ആരാണെന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.

'ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. 'ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആൾക്കൂട്ടമില്ല ഒടുവിൽ അത് സംഭവിച്ചു' എന്ന കുറിപ്പോടെയാണ് ഗ്രേസ് വിവാഹചിത്രം നേരത്തെ പങ്കുവെച്ചത്. വിവാഹത്തിന് ആശംസയറിയിച്ച് നിരവധി പേരാണ് പോസ്റ്റിൽ കമന്‍റുമായി എത്തിയത്.

നിരവധി മലയാളം ചിത്രങ്ങളുടെ സംഗീതവിഭാഗത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച എബി, മ്യൂസിക് പ്രോഗ്രാമറും അറേഞ്ചറുമാണ്. ഏഴോളം ചിത്രങ്ങളില്‍ സ്വതന്ത്രസംഗീതസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ 'പാവാട'യാണ് എബിയെ ശ്രദ്ധേയനാക്കിയ ചിത്രം. ചിത്രത്തിലെ മൂന്ന് പാട്ടുകള്‍ക്കും സംഗീതം നല്‍കിയത് എബിയാണ്.

content highlights: grace antony wedding pictures goes viral

dot image
To advertise here,contact us
dot image