നടി ഗ്രേസ് ആന്റണി വിവാഹിതയായി

വിവാഹത്തിന് ആശംസയറിയിച്ച് നിരവധി പേരാണ് പോസ്റ്റിൽ കമന്‍റുമായി എത്തിയത്

നടി ഗ്രേസ് ആന്റണി വിവാഹിതയായി
dot image

കുമ്പളങ്ങി നൈറ്റ്സ്, തമാശ, കനകം കാമിനി കലഹം, റോഷാക്ക് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഗ്രേസ് ആന്‍റണി വിവാഹിതയായി. വിവാഹിതയായ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി പങ്കുവെച്ചത്. താലിയുടെ ഫോട്ടോയും വരന്റെ തോളിൽ ചാഞ്ഞ് നിൽക്കുന്ന ചിത്രവും മാത്രമാണ് ​ഗ്രേസ് പുറത്തുവിട്ടത്. വരന്റെ മുഖവും നടി റിവീൽ ചെയ്തിട്ടില്ല. 'ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആൾക്കൂട്ടമില്ല ഒടുവിൽ അത് സംഭവിച്ചു' എന്ന കുറിപ്പോടെയാണ് ഗ്രേസ് വിവാഹചിത്രം പങ്കുവെച്ചത്. വിവാഹത്തിന് ആശംസയറിയിച്ച് നിരവധി പേരാണ് പോസ്റ്റിൽ കമന്‍റുമായി എത്തിയത്.

content highlights: actress grace antony got married

dot image
To advertise here,contact us
dot image