'കീര്‍ത്തിചക്ര'യിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഞാന്‍ തന്നെയാണ്; മേജര്‍ രവി

ജീവ ചെയ്ത കഥാപാത്രം തന്റെ അസിസ്റ്റന്റായിരിന്നുവെന്നും മേജര്‍ രവി പറയുന്നു

'കീര്‍ത്തിചക്ര'യിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഞാന്‍ തന്നെയാണ്; മേജര്‍ രവി
dot image

മേജര്‍ രവിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് കീര്‍ത്തിചക്ര. മോഹന്‍ ലാിലിന്റെ കരിയറിലെ തന്നെ ഹിറ്റ് സിനിമകളിലൊന്നായിരിന്നു അത്. മേജര്‍ രവിയുടെ ആദ്യ ചിത്രമായിരുന്നു കീര്‍ത്തിചക്ര. ഇപ്പോഴിതാ ആ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ച മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം താന്‍ തന്നെയാണെന്ന് പറയുകയാണ് മേജര്‍ രവി. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി ഇക്കാര്യം പങ്കുവച്ചത്.

'കീര്‍ത്തിചക്രയില്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രം ഞാനും ജീവയുടെ കഥാപാത്രം ഇപ്പോള്‍ എന്റെ മാനേജര്‍ ആയിട്ടുള്ള ക്യാപ്റ്റന്‍ അനില്‍ കുമാറാണ്. അദ്ദേഹം ഇപ്പോഴും കൂടെയുണ്ട്. 38 വര്‍ഷമായി കൂടെയുണ്ട്. അങ്ങനെയും ഇങ്ങനെയുമൊന്നും അതുപോലൊരു ബന്ധമുണ്ടാകില്ല. അവനെ ഞാന്‍ കാണുന്നത് 88 ലാണ്. അന്ന് തുടങ്ങിയതാണ് അവനും ഞാനും തമ്മിലുള്ള സിങ്കിങ്. എന്റെ സിനിമകളൊക്കെ എന്റെ അനുഭവങ്ങളാണ്'-മേജര്‍ രവി പറഞ്ഞു.

ജീവ, ബിജു മേനോന്‍, ഗോപിക, ലക്ഷ്മി ഗോപാലസ്വാമി, നവാബ് ഷാ, ഷമ്മി തിലകന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കീര്‍ത്തിചക്ര. ആര്‍ബി ചൗധരിയായിരുന്നു നിര്‍മാണം. 2006 ലാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

Content Highlights: Major Ravi states that the character played by Mohanlal in 'Keerthi Chakra' is based on himself. He adds that the character portrayed by Jeeva was his assistant.

dot image
To advertise here,contact us
dot image