'ലോക'യുടെ ലാഭത്തിന്റെ ഒരു വിഹിതം ടീമിന് പങ്കുവെക്കും, അവർ അത് അർഹിക്കുന്നുണ്ട്'; ദുൽഖർ സൽമാൻ | Lokah

സിനിമ ഇത്രയും വലിയ വിജയമായതിൽ ഒരുപാട് സന്തോഷമെന്നും നടൻ കൂട്ടിച്ചേർത്തു.

'ലോക'യുടെ ലാഭത്തിന്റെ ഒരു വിഹിതം ടീമിന് പങ്കുവെക്കും, അവർ അത് അർഹിക്കുന്നുണ്ട്'; ദുൽഖർ സൽമാൻ | Lokah
dot image

'ലോക'യുടെ ലാഭവിഹിതം ചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പങ്കിടുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. അഞ്ചുഭാഗമായാണ് ചിത്രം ആദ്യം പദ്ധതിയിട്ടതെന്നും ഇനി അത് വെളുത്തകുമോയെന്ന അറിയില്ലെന്നും നടൻ പറഞ്ഞു. സിനിമ ഇത്രയും വലിയ വിജയമായതിൽ ഒരുപാട് സന്തോഷമെന്നും നടൻ കൂട്ടിച്ചേർത്തു. ചെന്നൈയില്‍ നടന്ന സക്‌സസ് മീറ്റിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

'അഞ്ചുഭാഗമായാണ് ചിത്രം ആദ്യം പദ്ധതിയിട്ടത്. ഇനിയും വളരുമോ എന്ന് അറിയില്ല. അതിനുള്ള സ്‌കോപ്പുണ്ട്. ലാഭത്തിന്റെ ഒരുവിഹിതം ടീമിന് പങ്കുവെക്കും. അവര്‍ അത് അര്‍ഹിക്കുന്നുണ്ട്', ദുൽഖർ പറഞ്ഞു. റിലീസ് ചെയ്ത് ഏഴാം ദിവസം ചിത്രം 100 കോടി കളക്ഷന്‍ നേടിയിരുന്നു. ഇപ്പോഴും ടിക്കറ്റ് വില്പനയിൽ വളരെ മുന്നിലാണ് ചിത്രം.

അതേസമയം, കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Content Highlights: Dulquer Salman Says he will share profit of the film to whole crew

dot image
To advertise here,contact us
dot image