LCU വിന് ശേഷം ഇതാ മറ്റൊരു യൂണിവേഴ്‌സ് കൂടി, ഇത്തവണ സിമ്പുവും വെട്രിമാരനും ഒപ്പമുണ്ട്; വൈറലായി പ്രൊമോ

സിലമ്പരശൻ നടന്നു വരുന്ന ഒരു ഷോട്ട് ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

LCU വിന് ശേഷം ഇതാ മറ്റൊരു യൂണിവേഴ്‌സ് കൂടി, ഇത്തവണ സിമ്പുവും വെട്രിമാരനും ഒപ്പമുണ്ട്; വൈറലായി പ്രൊമോ
dot image

സിലമ്പരശനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊമോ ഷൂട്ട് നേരത്തെ കഴിഞ്ഞിരുന്നു. വലിയ ബജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമാതാവായ കലൈപുലി എസ് താനു.

സിലമ്പരശൻ നടന്നു വരുന്ന ഒരു ഷോട്ട് ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. സിനിമയുടെ കൂടുതൽ അപ്ഡേറ്റ് വൈകാതെ പുറത്തുവിടും. ചിത്രം വടചെന്നൈ യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണെന്ന് നേരത്തെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ടീസറിലെ വിഷ്വലുകളും ഫോണ്ടും കാണുമ്പോൾ ഈ സിമ്പു സിനിമ യൂണിവേഴ്‌സ് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, സിമ്പുവുമായുള്ള ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം വടചെന്നൈ 2 ആരംഭിക്കുമെന്നും വെട്രിമാരൻ പറഞ്ഞു. 2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: STR 49 promo goes viral after vadachennai referance

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us