'ജെമിനി' റഫറൻസുമായി അർജുൻ അശോകൻ ചിത്രം 'തലവര' സെപ്റ്റംബർ 5 മുതൽ തമിഴ്നാട്ടിലും

തമിഴ്നാടിന് കേരളത്തിന്‍റെ ഓണസമ്മാനമായാണ് ചിത്രം റിലീസിനെത്തുന്നത്.

'ജെമിനി' റഫറൻസുമായി അർജുൻ അശോകൻ ചിത്രം 'തലവര' സെപ്റ്റംബർ 5 മുതൽ തമിഴ്നാട്ടിലും
dot image

ചിയാൻ വിക്രം ആരാധകർ ഇരുകൈയ്യും നീട്ടി ഏറ്റെടുത്ത ചിത്രമായിരുന്നു 2002-ൽ റിലീസായ 'ജെമിനി' എന്ന ചിത്രം. വിക്രമും കലാഭവൻ മണിയും മത്സരിച്ചഭിനയിച്ച ചിത്രത്തിന്‍റെ റഫറൻസുമായി അർജുൻ അശോകൻ നായകനായ 'തലവര' എന്ന ചിത്രം സെപ്റ്റംബർ അഞ്ചിന് തമിഴ്നാട്ടിൽ റിലീസിനെത്തും. ആഗസ്റ്റ് 22ന് കേരളത്തിലെ തിയേറ്ററുകളിലെത്തിയിരുന്ന ചിത്രം മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ശേഷമാണ് തമിഴ്നാട് റിലീസിനൊരുങ്ങുന്നത്.

'ജെമിനി' ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ഓ പോട്' പാട്ടിനൊപ്പം ചിത്രത്തിലെ താരങ്ങൾ ചുവടുവയ്ക്കുന്ന ചിത്രവുമായാണ് 'തലവര'യുടെ തമിഴ് റിലീസ് പോസ്റ്റർ എത്തിയിരിക്കുന്നത്. തമിഴ്നാടിന് കേരളത്തിന്‍റെ ഓണസമ്മാനമായാണ് ചിത്രം റിലീസിനെത്തുന്നത്. ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'തലവര' തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായം നേടിക്കൊണ്ട് കേരളത്തിൽ രണ്ടാം വാരം മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രായഭേദമന്യേ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിനം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ ചർച്ചയായിരിക്കുന്ന വേഷമായിരിക്കുകയാണ് 'തലവര'യിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിലെ നായകനും നായികയുമായുള്ള രസകരമായ സംഭാഷണങ്ങളാണ് ടീസറിലുള്ളത്.

പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്.

അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. പി ആർ ഒ ആതിര ദിൽജിത്ത്.

Content Highlights: Arjun Ashokan Starrer movie Thalavara to release in tamilnadu

dot image
To advertise here,contact us
dot image