രവി മോഹൻ സ്റ്റുഡിയോസിന്റെ ആദ്യ ചിത്രം; 'ബ്രോക്കോഡ്', രവിയും എസ് ജെ സൂര്യയും കൂടെ ആ മലയാള നടനും?

ഇന്ന് നടന്ന പരിപാടിയിലാണ് നടൻ പുതിയ ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയത്.

രവി മോഹൻ സ്റ്റുഡിയോസിന്റെ ആദ്യ ചിത്രം; 'ബ്രോക്കോഡ്', രവിയും എസ് ജെ സൂര്യയും കൂടെ ആ മലയാള നടനും?
dot image

രവി മോഹൻ സ്റ്റുഡിയോസിന്റെ ആദ്യ ചിത്രത്തിന്റെ പേര് ബ്രോകോഡ് എന്നാണ് റിപ്പോർട്ട്. രവി മോഹനും എസ് ജെ സൂര്യയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയിൽ അർജുൻ അശോകനും ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് സൂചന. കാർത്തിക് യോഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്ന് നടന്ന പരിപാടിയിലാണ് നടൻ പുതിയ ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയത്. തമിഴ് സിനിമ ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക നടന്മാരും നടിമാരും പ്രൊഡക്ഷൻ ഹൗസ് ലോഞ്ചിൽ പങ്കെടുത്തിരുന്നു. വിവാഹമോചനവും പേര് മാറ്റലും പിന്നീട് സംവിധാന രംഗത്തേക്കുള്ള പ്രവേശനത്തിന്‍റെ റിപ്പോര്‍ട്ടുകളുമായി അടുത്തിടെ നടൻ സജീവമായി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ നിർമാണ രംഗത്തേക്ക് കൂടി ചുവടുവെയ്ക്കുകയാണ് രവി.

അതേസമയം, യോഗി ബാബുവിനെ നായകനാക്കി ഒരു ചിത്രം നടൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരു മുഴുനീള കോമഡി സിനിമയാകും ഇതെന്നും വാർത്തകളുണ്ട്. നേരത്തെ തനിക്ക് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് രവി മോഹൻ പറഞ്ഞിരുന്നു. ഈ സിനിമയുടെ മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല.

Content Highlights: Ravi Mohan announces first movie under his production house

dot image
To advertise here,contact us
dot image