'കെഎസ്‌യുവിലെ പെൺകുട്ടികൾക്കുപോലും ഈ സൈക്കോപാത്തിനെ കൊണ്ട് രക്ഷയില്ല,നേതാക്കൾക്ക് രഹസ്യം പുറത്താകുമെന്ന പേടി'

'രാഹുല്‍ മനുഷ്യ കൃമികീടമാണ്. പല നേതാക്കളുടെയും രഹസ്യങ്ങള്‍ രാഹുലിന് അറിയാം. അതാണ് തളളിപ്പറയാന്‍ കഴിയാത്തതെന്നും ശിവപ്രസാദ് പറഞ്ഞു

dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി എസ്എഫ്‌ഐ. പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഒരു ഹെല്‍പ് ഡസ്‌ക് തുടങ്ങേണ്ടതുണ്ടെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ഹെല്‍പ് ഡസ്‌ക് മാതൃകയുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണുന്ന പ്രതിപക്ഷ നേതാവും മാധ്യമങ്ങള്‍ ഇല്ലാത്തപ്പോള്‍ കാണുന്ന പ്രതിപക്ഷ നേതാവും വേറെ വേറെയാണെന്നും മാധ്യമങ്ങളെ കാണുമ്പോള്‍ ധാര്‍മിക രോഷം കാണിക്കുകയാണ് അദ്ദേഹമെന്നും ശിവപ്രസാദ് പറഞ്ഞു. ഔദാര്യം പോലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതെന്നും രാഹുലിനെ തളളിപ്പറയാനുളള ധൈര്യം വി ഡി സതീശനില്ലെന്നും ശിവപ്രസാദ് പറഞ്ഞു.

'സ്‌നേഹപൂര്‍വം ശാസിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എങ്കില്‍ ഈ അച്ഛന്‍മാരായ കോണ്‍ഗ്രസ് നേതാക്കളെങ്കിലും പരാതി പറഞ്ഞിട്ടുണ്ടാവില്ലേ? എത്ര നാള്‍ കളളം കൊണ്ട് കേരളത്തെ മൂടിവയ്ക്കാന്‍ കഴിയും? നടപടി എടുത്തു എന്ന് പറഞ്ഞ് പറ്റിക്കുകയാണ്. രാഹുല്‍ മനുഷ്യ കൃമികീടമാണ്. പല നേതാക്കളുടെയും രഹസ്യങ്ങള്‍ രാഹുലിന് അറിയാം. അതാണ് തളളിപ്പറയാന്‍ കഴിയാത്തത്. കേരളത്തിലെ ഒരു മനുഷ്യരും നിങ്ങളുടെ രാഷ്ട്രീയ നാടകത്തില്‍ വീഴില്ല. ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ നേതാവ് പറയേണ്ടതാണോ വി ഡി സതീശന്‍ ഇന്ന് പറഞ്ഞത്? കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കു കൂടി വേണ്ടിയാണ് ഈ സമരം. കെഎസ്‌യുവിലെ പെണ്‍കുട്ടികള്‍ക്കു പോലും ഈ സൈക്കോ പാത്തിനെക്കൊണ്ട് രക്ഷയില്ലാത്ത സ്ഥിതി. അന്തസുളള കോണ്‍ഗ്രസുകാര്‍ സമരത്തിനിറങ്ങണം. പ്രതിപക്ഷ നേതാവ് അടിയന്തരമായി ഒരു സഞ്ചരിക്കുന്ന ഹെല്‍പ് ഡസ്‌ക് തുടങ്ങണം.'- എം ശിവപ്രസാദ് പറഞ്ഞു.

സിപിഐഎമ്മുകാര്‍ ഇക്കാര്യത്തില്‍ അധികം കളിക്കരുതെന്നും വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നുമാണ് വി ഡി സതീശന്‍ ഇന്ന് പറഞ്ഞത്.  'സിപിഐഎമ്മുകാര്‍ അധികം കളിക്കരുത് ഇക്കാര്യത്തില്‍. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്. വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ': വി ഡി സതീശന്‍ പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താന്‍ ആവശ്യം വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖം നോക്കാതെ ഹൃദയ വേദനയോടെ സഹപ്രവർത്തകനെതിരെ നടപടിയെടുത്തെന്നും മറ്റൊരു പാർട്ടിയും ഇങ്ങനെ നടപടിയെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ത്രീകളുടെ അഭിമാനം സൂക്ഷിക്കാനാണ് നടപടിയെടുത്തതെന്നും കേരളത്തിലെ ജനങ്ങൾ ഈ നടപടിയെ ആദരവോടെ കാണും, കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന തീരുമാനമാണെന്ന് ആളുകൾ പറയുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

Content Highlights: Girls in KSU are not safe from this psychopath: M Sivaprasad against Rahul Mamkoottathil

dot image
To advertise here,contact us
dot image