'ഒരു മോഹൻലാൽ പടത്തിന് ടിക്കറ്റ് എടുക്കാൻ നമ്മൾ കോളേജിൽ പോയി പ്രൊമോഷൻ ചെയ്യണ്ട ആവശ്യമുണ്ടോ?'; സംഗീത് പ്രതാപ്

സത്യൻ അന്തിക്കാട് -മോഹൻലാൽ ചിത്രം എന്ന് പറയുന്നത് തന്നെയാണ് ഈ പടത്തിന്റെ പ്രൊമോഷനെന്ന് നടൻ പറഞ്ഞു.

dot image

സത്യൻ അന്തിക്കാട് -മോഹൻലാൽ ചിത്രം എന്ന് പറയുന്നത് തന്നെയാണ് ഈ പടത്തിന്റെ പ്രൊമോഷനെന്ന് നടൻ സംഗീത് പ്രതാപ്. കേരളത്തിൽ ഒരു മോഹൻലാൽ പടത്തിന് ടിക്കറ്റ് എടുക്കാൻ നമ്മൾ കോളേജിൽ പോകണ്ട ആവശ്യമില്ലെന്നും സത്യൻ അന്തിക്കാട് ഓവർ പ്രൊമോഷൻ വേണ്ടെന്നും പറഞ്ഞെന്ന് നടൻ കൂട്ടിച്ചേർത്തു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാളവിക മോഹനന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'മോഹൻലാൽ എന്ന പേരും ഒപ്പം സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ പേരും തന്നെയാണ് ഈ സിനിമയുടെ പ്രൊമോഷൻ. പിന്നെ ഇവിടെ ഒരു മോഹൻലാൽ പടത്തിന് ടിക്കറ്റ് എടുക്കാൻ നമ്മൾ കോളേജിൽ പോകണ്ട ആവശ്യമില്ല. അതുപോലെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയും വേണ്ട, പിന്നെ സത്യൻ സാറും പറഞ്ഞു ഓവർ ആയിട്ട് പ്രൊമോഷൻ വേണ്ട ബാക്കി മാജിക് പടത്തിൽ ഉണ്ടാകട്ടെ എന്ന്', സംഗീത് പറഞ്ഞു.

അതേസമയം, ഒരു പക്കാ ഫൺ ഫാമിലി ചിത്രമാണ് ഹൃദയപൂർവ്വം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കയ്യടി നേടുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ട്രെയ്‌ലറിലെ ഗാനവും ശ്രദ്ധ നേടുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂർവ്വത്തിന്റെ ഷോ ആരംഭിക്കുന്നത്.

ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു.

Content Highlights: Sangeeth Prathap says there is no need college visit promotions for a mohanlal film

dot image
To advertise here,contact us
dot image