
കൊല്ലം: തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷബാധയേറ്റ് മരിച്ചു. കൊട്ടാരക്കര പെരുംകുളം സ്വദേശി ബിജു (53) ആണ് മരിച്ചത്. പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. മൂന്നുമാസം മുന്‍പാണ് ബിജുവിന് തെരുവുനായയുടെ കടിയേറ്റത്.
Content Highlights: Man bitten by stray dog dies of rabies