റോളക്‌സിന് മേലെ ഒരു കാമിയോ ചെയ്യാൻ പടച്ചുവെട്ട ലോകിയ്ക്ക് പോലും പറ്റൂല;കൂലിയക്ക് പിന്നാലെ ട്രെൻഡിങ്ങായി സൂര്യ

റോളക്‌സ് എന്ന കഥാപാത്രമായി സൂര്യ എത്തിയപ്പോൾ തിയേറ്റർ മുഴുവൻ ആരവമായിരുന്നുവെന്ന് ആരാധകർ ഓർത്തുപറയുന്നു.

dot image

വമ്പൻ ഹൈപ്പിലെത്തിയ കൂലി സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. ചിത്രത്തിലെ പെർഫോമൻസുകളും ആക്ഷൻ സീൻസും ടെക്‌നിക്കൽ മികവും കയ്യടി നേടുന്നുണ്ടെങ്കിലും തിരക്കഥയിലെ പോരായ്മകൾ മുഴച്ചുനിൽക്കുന്നു എന്നാണ് വരുന്ന അഭിപ്രായങ്ങൾ. ആമിർ ഖാന്റെ കാമിയോ റോൾ പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കിയില്ല എന്നും പ്രതികരണങ്ങളുണ്ട്.

സിനിമയിൽ കാമിയോ വേഷത്തിൽ ആമിർ ഖാൻ എത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയത് സർപ്രൈസ് എലമെന്റും ഇംപാക്ടും നഷ്ടപ്പെടുത്തിയെന്നാണ് പലരും പറയുന്നത്. ആമിർ ഖാന് ചെയ്യാനുള്ളതൊന്നും ചിത്രത്തിലില്ല എന്നും ചിലർ പറയുന്നു.

ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാവുന്നത് ലോകേഷ് കനകരാജിന്റെ മുൻചിത്രമായ വിക്രമിലെ സൂര്യയുടെ കാമിയോ റോളാണ്. റോളക്‌സ് എന്ന കഥാപാത്രമായി സൂര്യ എത്തിയപ്പോൾ തിയേറ്റർ മുഴുവൻ ആരവമായിരുന്നുവെന്ന് ആരാധകർ ഓർത്തുപറയുന്നു.

വിക്രം റിലീസിന് മുൻപ് ഈ കാമിയോ വേഷത്തെ കുറിച്ച് ചില ഊഹാപോഹങ്ങളല്ലാതെ വ്യക്തത വരുത്താതെ ഇരുന്നത് നല്ല സ്ട്രാറ്റജിയായിരുന്നെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിൽ സൂര്യ വന്നതോടെ ക്ലൈമാക്‌സ് ഇംപാക്ട് ഇരട്ടിച്ചെന്നാണ് അഭിപ്രായങ്ങൾ.

എന്നാൽ ആ സർപ്രൈസ് മാത്രമല്ല, റോളക്‌സിനെ അവതരിപ്പിച്ച രീതിയും സൂര്യയുടെ

പെർഫോമൻസും കൂടിയാണ് ആ കാമിയോ വേഷം ഇത്രയും ഇംപാക്ട് ഉണ്ടാക്കാൻ കാരണമെന്നാണ് മറ്റുള്ളവർ പറയുന്നത്. റോളക്‌സിനെ പോലെ ഒരു കാമിയോ വേഷം ലോകേഷിന് പോലും ഇനി ക്രിയേറ്റ് ചെയ്യാൻ കഴിയില്ലെന്ന് വരെ പറയുന്നവരുണ്ട്. റോളക്‌സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഒരു ചിത്രം പ്ലാനിലുണ്ടെന്ന് ലോകേഷ് നേരത്തെ പറഞ്ഞിട്ടുണ്ട്. ആ ചിത്രം ഉടൻ ചെയ്യണമെന്നാണ് ആരാധകർ ഇപ്പോൾ ആവശ്യപ്പെടുന്നത്.

അതേസമയം, മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് കൂലി. രജനികാന്തിനൊപ്പം വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. സൗബിൻ, ഉപേന്ദ്ര, നാഗാർജുന, ആമിർ ഖാൻ, ശ്രുതി ഹാസൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലി നിർമിച്ചിരിക്കുന്നത്. രജനികാന്ത് സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന വേളയിൽ റിലീസ് ചെയ്തമെന്ന ചിത്രമെന്ന പ്രത്യേകതയും കൂലിയ്ക്കുണ്ട്.

Content Highlights: Surya's Rolex in trending Aamir Khan's cameo couldn't make an impact in Coolie

dot image
To advertise here,contact us
dot image