
സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം 'കൂലി'യുടെ ആദ്യ പ്രദർശനം കണ്ട ശേഷം നടൻ ഗോവിന്ദ് പദ്മസൂര്യ തന്റെ അഭിപ്രായങ്ങൾ റിപ്പോർട്ടർ ചാനലിനോട് പങ്കുവെച്ചു. 'ഇതൊരു ലോകേഷ് സ്റ്റൈൽ ഓഫ് മേക്കിംഗ് ആണ്. 'ജയിലർ' പോലുള്ള സിനിമകളിൽ നിന്ന് ഇത് വ്യത്യസ്തമാണ്,' അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം പകുതി വളരെ മികച്ചതാണെന്നും, പ്രത്യേകിച്ച് ക്ലൈമാക്സിലെ രംഗങ്ങൾ തന്നെ ആകർഷിച്ചെന്നും ഗോവിന്ദ് കൂട്ടിച്ചേർത്തു.
സിനിമയുടെ ട്രെയിലറിൽ കഥാപാത്രങ്ങളെ പൂർണമായി കാണിക്കാത്തത് നന്നായി എന്ന് ഗോവിന്ദ് പദ്മസൂര്യ അഭിപ്രായപ്പെട്ടു. ഇത് പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിക്കാൻ സഹായിച്ചു. രജനികാന്തും ആമിർ ഖാനും പോലുള്ള വലിയ താരങ്ങൾ ഒന്നിച്ച് ഒരു ഫ്രെയിമിൽ എത്തുന്നത് ഇത്തരം സിനിമകളിൽ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും വലിയ താരനിരയുള്ള ഒരു സിനിമയെക്കുറിച്ച് ആളുകളുടെ പ്രതീക്ഷകൾ വളരെ വലുതായിരിക്കുമെന്നും, എന്നാൽ ആത്തരം എക്സ്പെക്ടേഷനുകൾ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, താൻ ഈ സിനിമ കണ്ട് പൂർണമായും സംതൃപ്തനാണെന്ന് ഗോവിന്ദ് വ്യക്തമാക്കി.
"സിനിമയുടെ പാറ്റേണിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞതോടെ പിന്നെ കൂലിയുടെ ട്രാക്കിലായി. വെസ്റ്റേണ്‍ സ്റ്റൈലില്‍ പക്കാ ലോകേഷ് പടമാണ്. രജനികാന്തിന്റെ സ്റ്റാര്‍ഡവും ലോകേഷ് സ്‌റ്റൈലും ഒരുപോലെ ചേര്‍ന്നിരിക്കുന്നു. മിതത്വമുള്ള ഫസ്റ്റ് ഹാഫാണ്. ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ വരുന്നത് സെക്കന്റ് ഹാഫിലാണ്. എങ്കിലും ജയിലര്‍ പോലെ കോരിത്തരിപ്പിക്കുന്ന പടമല്ല. വേറെ പാറ്റേണാണ്,' ഗോവിന്ദ് പദ്മസൂര്യ പറഞ്ഞു.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം 100 കോടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് മികച്ച ഓപ്പണിങ് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
content highlights : Govind Padmasoorya share his feedback on watching Rajinikanth's Coolie