മോഹൻലാൽ പ്രതികരിച്ചിട്ടില്ല, പക്ഷെ അദ്ദേഹം എന്റെ ഒപ്പമാണെന്നാണ് കരുതുന്നത്; സാന്ദ്ര തോമസ്

'മോഹൻലാലിന് ഒപ്പം നിൽക്കുന്ന ആളുകൾ എനിക്ക് പിന്തുണ നൽകുമ്പോൾ ഞാൻ മനസിലാകുന്നത് അദ്ദേഹവും എനിക്ക് ഒപ്പം എന്നാണ്'

dot image

കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ച നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ നോമിനേഷൻ കഴിഞ്ഞ ദിവസം സംഘടന തള്ളിയിരുന്നു. പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ എങ്കിലും നിർമിക്കണം എന്ന കാരണം കാണിച്ചാണ് സംഘടന സാന്ദ്രയുടെ നോമിനേഷൻ തള്ളിയത്. ഇതിനെ സാന്ദ്ര ചോ​ദ്യം ചെയ്യുകയും നിയമപരമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു. തന്റെ ഈ നിലപാടിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പ്രതികരണത്തെക്കുറിച്ച് പറയുകയാണ് സാന്ദ്ര.

കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി തന്നോട് പറഞ്ഞെന്നും നിലപാട് വ്യക്തമാക്കിയപ്പോൾ കമ്മിറ്റ് ചെയ്ത ചിത്രത്തിൽ നിന്ന് പിന്മാറിയെന്നും സാന്ദ്ര പറഞ്ഞു. അതേസമയം മോഹൻലാൽ ഇതുവരെ നേരിട്ട് തന്നോട് പ്രതികരിച്ചില്ലെന്നും എന്നാൽ അദ്ദേഹത്തോട് അടുത്ത് നിൽക്കുന്ന ആളുകളിൽ നിന്ന് പൂർണ പിന്തുണ ആണ് ലഭിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ലാലേട്ടൻ ഈ വിഷയത്തിൽ എന്നോട് പ്രതികരിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ ചുറ്റും നിൽക്കുന്ന ആളുകൾ പ്രതികരിച്ചിട്ടുണ്ട്. അവരൊക്കെ പൂർണ പിന്തുണ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒപ്പം നിൽക്കുന്ന ആളുകൾ എനിക്ക് പിന്തുണ നൽകുമ്പോൾ ഞാൻ മനസിലാകുന്നത് അദ്ദേഹവും എനിക്ക് ഒപ്പം എന്നാണ്,' സാന്ദ്ര തോമസ് പറഞ്ഞു.

Content Highlights: Sandra Thomas says Mohanlal is with her in the Producers Association dispute

dot image
To advertise here,contact us
dot image