
കൂലിയിലെ ഇന്റർവെൽ സീനിലെ പ്രേക്ഷക പ്രതികരണത്തിനാണ് താൻ കാത്തിരിക്കുന്നതെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. രജനികാന്തിന് ഒപ്പം ആദ്യമായി ഒരു സിനിമ ചെയ്യുമ്പോൾ എന്തെങ്കിലും സ്പെഷ്യലായി നൽകണമെന്നും രണ്ട് വർഷത്തെ കഠിനാധ്വാനമാണ് തനിക്ക് ഈ സിനിമയെന്നും ലോകേഷ് പറഞ്ഞു. തിയേറ്ററിൽ പ്രേക്ഷകരുടെ ഒപ്പം കാണാൻ ഏറ്റവും കാത്തിരിക്കുന്നത് കൂലിയിലെ ഏത് രംഗത്തിന് എന്ന ചോദ്യത്തിനായിരുന്നു ലോകേഷിന്റെ മറുപടി.
'ഞാൻ കാത്തിരിക്കുന്നത് കൂലിയിലെ ഇന്റർവെൽ സീനിന് വേണ്ടിയാണ്. ഞാൻ കമൽഹാസൻ ആരാധകൻ ആണെങ്കിലും രജനികാന്തിന് ഒപ്പം ഒരു സിനിമ ആദ്യമായി ചെയ്യുമ്പോൾ എന്തെങ്കിലും സ്പെഷ്യലായി നൽകണം. ഒരു സ്പെഷ്യൽ രംഗമാണ് രജനി സാറിന് വേണ്ടി ചെയ്ത് വെച്ചിരിക്കുന്നത്. രണ്ട് വർഷത്തെ കഠിനാധ്വാനമാണ് എനിക്ക് കൂലി. ആ സീനിൽ തിയേറ്ററിലെ പ്രേക്ഷകരുടെ പ്രതികരണവും എനിക്ക് കാണണമെന്ന് ആഗ്രഹമുണ്ട്', ലോകേഷ് പറഞ്ഞു.
നിലവിൽ യുകെ ബോക്സ് ഓഫീസിൽ നിന്ന് ഇരുപതിനായിരത്തിലധികം ടിക്കറ്റുകൾ ആണ് കൂലി വിറ്റിരിക്കുന്നത്. നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, യു കെ എന്നിവടങ്ങളിൽ റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് സിനിമയ്ക്ക് ഉണ്ടാകുന്നത്. റിലീസിന് ഇനിയും ഒരാഴ്ച ബാക്കി നിൽക്കെ ചിത്രം നിലവിലെ റെക്കോർഡുകൾ എല്ലാം തകർത്തെറിയും എന്നാണ് പ്രതീക്ഷ.
"#Coolie: I'm eagerly awaiting to see audience response on INTERMISSION💣. As a Fanboy, #KamalHaasan sir is always special, but as I'm doing first film with #Rajinikanth sir, I have created SPECIAL for him on intermission, Planning over 2 Yrs🥵"
— AmuthaBharathi (@CinemaWithAB) August 5, 2025
- #Lokeshpic.twitter.com/4TxyDIjDU6
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Hightights: director Lokesh Kanagaraj eagerly awaiting to see audience response on this scene in coolie movie