
തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടി കിണറ്റിനുള്ളില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. പാറശ്ശാല അയ്ങ്കാമം കാട്ടവിളയിലെ അങ്കണവാടി കിണറ്റില്‍ ഇന്ന് രാവിലെയാണ് പാമ്പിനെ കണ്ടത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയശേഷം തറ തുടയ്ക്കുന്നതിനായി വെള്ളമെടുക്കാന്‍ എത്തിയപ്പോഴാണ് അങ്കണവാടി ആയ പാമ്പിനെ കാണുന്നത്. തുടര്‍ന്ന് സ്‌നേക്ക് റെസ്‌ക്യൂ ടീമിനെ വിവരം അറിയിക്കുകയായിരുന്നു.
അഞ്ചര അടിയോളം നീളമുള്ള പാമ്പിനെ ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. കുടിവെള്ള ആവശ്യങ്ങള്‍ക്കായി നിലവില്‍ കിണര്‍ ഉപയോഗിക്കാറില്ലെന്ന് അങ്കണവാടി അധികൃതര്‍ പറഞ്ഞു. പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറി.
കഴിഞ്ഞദിവസം എറണാകുളം കരുമാലൂരില്‍ അങ്കണവാടിക്കുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു.
കളിപ്പാട്ടങ്ങള്‍ സൂക്ഷിക്കുന്ന ഷെല്‍ഫിനുള്ളില്‍ നിന്നായിരുന്നു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. കരുമാലൂര്‍ പഞ്ചായത്തിലെ തടിക്കക്കടവ് അങ്കണവാടിയിലായിരുന്നു സംഭവം. വനം വകുപ്പിന്റെ റെസ്‌ക്യൂവര്‍ എത്തി ഷെല്‍ഫിനുള്ളില്‍ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു.
Content Highlights: Cobra snake caught from Anganwadi well at thiruvananthapuram