കുവൈത്തിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 36 പ്രവാസികൾ അറസ്റ്റിൽ

ഇതില്‍ 15 പേര്‍ ഗാര്‍ഹിക തൊഴിലാളികളും 21 പേര്‍ ആട് വളര്‍ത്തല്‍ ജോലിക്കും മാത്രം അനുമതിയുളളവരായിരുന്നു.

dot image

കുവൈത്തില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 36 പ്രവാസികള്‍ അറസ്റ്റില്‍. മുത്ല സിറ്റിയിലെ പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹൗസിങ് വെല്‍ഫെയര്‍ പ്രോജക്റ്റ് മേഖലയില്‍ നടത്തിയ പരിശോധനയിലാണ് പ്രവാസികള്‍ അറസ്റ്റിലായത്. ഇതില്‍ 15 പേര്‍ ഗാര്‍ഹിക തൊഴിലാളികളും 21 പേര്‍ ആട് വളര്‍ത്തല്‍ ജോലിക്കും മാത്രം അനുമതിയുളളവരായിരുന്നു.

രാജ്യത്തെ തൊഴില്‍ വിപണി ക്രമീകരിക്കാനും നിര്‍മാണ മേഖലകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റയും ഭാഗമാണ് ഇത്തരം പരിശോധനകളെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചായിരുന്നു സംയുക്ത പരിശോധന. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി.

Content Highlights: 36 expatriates arrested for violating labor and residence laws in Kuwait

dot image
To advertise here,contact us
dot image