
ന്യൂഡൽഹി: കോൺഗ്രസ് എംപി എം സുധയുടെ മാല മോഷ്ടിച്ചയാളെ പിടികൂടിയതായി ഡൽഹി പൊലീസ് അറിയിച്ചു. എംപിയുടെ നെക്‌ളേസ് പൊലീസ് കണ്ടെത്തി. എക്‌സിലൂടെയാണ് ഡൽഹി പൊലീസ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റ് അംഗത്തിന്റെ മാല പൊട്ടിച്ച കേസ് പരിഹരിച്ചെന്നും മാല കണ്ടെടുത്തുവെന്നുമാണ് സമൂഹമാധ്യമത്തിലൂടെ പൊലീസ് വ്യക്തമാക്കിയത്. രണ്ട് ദിവസം മുമ്പ് ഡൽഹിയിലെ അതിസുരക്ഷാ മേഖലയായ ചാണക്യപുരിയിൽ വച്ചാണ് എംപിയുടെ മാല മോഷ്ടിച്ചത്. എംപിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പോളണ്ട് എമ്പസിക്ക് സമീപത്ത് കൂടി തമിഴ്‌നാട്ടിൽ നിന്നുള്ള എംപിയായ സുധ നടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ ആക്രമി മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. കഴുത്തിനാണ് എംപിക്ക് പരിക്കേറ്റത്. ഇക്കാര്യം എംപി ആഭ്യന്തരമന്ത്രി അമിത്ഷായുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഒഖ്‌ല നിവാസിയാണ് സംഭവത്തിൽ അറസ്റ്റിലായത്. അന്വേഷണത്തിനായി ഡൽഹി പൊലീസ് പ്രത്യേക സംഘങ്ങളെ സജ്ജീകരിച്ചിരുന്നു.
Content Highlights: Man who snatch TN MP's Chain arrested