'ഇന്ത്യ തോറ്റിരുന്നവെങ്കിൽ പരിശീലകനെന്ന നിലയിൽ ഗംഭീറിന്റെ അവസാന ടെസ്റ്റാകുമായിരുന്നു'; മുഹമ്മദ് കൈഫ്

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.

dot image

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ലീഡ്‌സിൽ നടന്ന ഒന്നാം ടെസ്റ്റ് മുതൽ ഓവലിൽ കളിച്ച അവസാന ടെസ്റ്റിലെ അഞ്ചാം ദിനം വരെ ആവേശം നിലനിന്ന പരമ്പര 2-2 എന്ന നിലയിലാണ് അവസാനിച്ചത്. നിർണായകമായ അവസാന ടെസ്റ്റായ ഓവലിൽ ആറ് റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

ഇന്ത്യ തോറ്റിരുന്നെങ്കിൽ ഒരു പരിശീലകൻ എന്ന നിലയിൽ ഇത് അദ്ദേഹത്തിൻ്റെ അവസാനടെസ്റ്റാകുമായിരുന്നുവെന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പ്രതികരിച്ചത്.

'ഈ പര്യടനത്തിൽ ഏറ്റവും കൂടുതൽ സമ്മർദം ​ഗംഭീറിനായിരുന്നു. ഒരു പരിശീലകൻ എന്ന നിലയിൽ, ടെസ്റ്റുകളിൽ അദ്ദേഹം അത്ര വിജയമായിരുന്നില്ല. ഈ ടെസ്റ്റിൽ ഇന്ത്യ തോറ്റിരുന്നെങ്കിൽ, ഏറ്റവും കൂടുതൽ വിമർശനം അദ്ദേഹത്തിന് നേരെയുണ്ടാകുമായിരുന്നു. ഒരുപക്ഷേ, ഇന്ത്യ തോറ്റിരുന്നെങ്കിൽ ഒരു പരിശീലകൻ എന്ന നിലയിൽ ഇത് അദ്ദേഹത്തിൻ്റെ അവസാന ടെസ്റ്റാകുമായിരുന്നു. അത്രയധികം സമ്മർദം അദ്ദേഹത്തിനുണ്ടായിരുന്നു.' - മുഹമ്മദ് കൈഫ് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഹോം പരമ്പരയാണ് ഇന്ത്യക്ക് ഇനി കളിക്കേണ്ടത്. നാട്ടിലാണ് പരമ്പരയെന്നുള്ളത് ഇന്ത്യക്ക് ഗുണം ചെയ്യും. നാട്ടില്‍ ഗില്ലിന് കീഴില്‍ കളിക്കുന്ന ആദ്യ പരമ്പര കൂടി ആയിരിക്കുമിത്.

Content Highlights: 'If India had lost, it would have been Gambhir's last Test as coach': Mohammad Kaif

dot image
To advertise here,contact us
dot image