ബിരിയാണി കിട്ടിയില്ല; ഹോട്ടല്‍ ഉടമയെ മർദിച്ചതായി പരാതി; കേസ്

എട്ടേ-രണ്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന ദേവദാനി എന്ന ഹോട്ടലിലാണ് പ്രശ്‌നമുണ്ടായത്

dot image

കോഴിക്കോട്: കോഴിക്കോട് ചേളന്നൂര്‍, എട്ടേ-രണ്ടില്‍ ഹോട്ടലില്‍ ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയ്ക്ക് മര്‍ദനമേറ്റതായി പരാതി. എട്ടേ-രണ്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന ദേവദാനി എന്ന ഹോട്ടലിലാണ് പ്രശ്‌നമുണ്ടായത്. ഹോട്ടല്‍ ഉടമ കൊടുംതാളി മീത്തല്‍ രമേശനാണ് മര്‍ദനമേറ്റത്.

തിങ്കളാഴ്ച്ചയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ കക്കൂര്‍ പൊലീസ് കേസെടുത്തു. ഹെല്‍മെറ്റുകൊണ്ടാണ് ഹോട്ടല്‍ ഉടമയെ മര്‍ദിച്ചത്. അടിയില്‍ തലയ്ക്ക് പരിക്കേറ്റ രമേശന്‍ കോഴിക്കോട് മെഡി. കോളേജില്‍ ചികിത്സ തേടി.

Content Highlight; Hotel owner allegedly beaten up for not getting biryani

dot image
To advertise here,contact us
dot image