
ഇന്ത്യൻ സിനിമാപ്രേമികൾ ഇനി കാത്തിരിക്കുന്ന ബോക്സ് ഓഫീസ് പോരാട്ടമാണ് കൂലിയും വാർ 2 വും. രണ്ടു സിനിമകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് ആണുള്ളത്. രജനി - ലോകേഷ് കനകരാജ് എന്ന ബ്രാൻഡിൽ ഒരുങ്ങുന്ന കൂലി രജനിയുടെ വമ്പൻ തിരിച്ചുവരവാകും എന്നാണ് പ്രതീക്ഷ. അതേസമയം, ഹൃത്വിക്കും ജൂനിയർ എൻടിആറും ഒരുമിച്ചെത്തുന്ന വാർ 2 വും വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിതാ ഇന്ത്യയിലെ മുഴുവൻ ഐമാക്സ് സ്‌ക്രീനുകളും വാർ 2 സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.
കൂലിയും വാർ 2 വും ഐമാക്സ് സ്‌ക്രീനുകളിൽ റിലീസിനെത്തുമെന്ന് ഇരു സിനിമകളുടെയും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ കൂലിയ്ക്ക് ഐമാക്സ് സ്ക്രീനുകൾ ഒന്നും ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. രണ്ട് ആഴ്ചത്തേക്കാണ് വാർ 2 ഇന്ത്യയിലെ മുഴുവൻ ഐമാക്സ് സ്‌ക്രീനുകളും കയ്യടക്കിയിരിക്കുന്നത്. ചെന്നൈയിലും കോയമ്പത്തൂരിലും അടക്കമുള്ള ഐമാക്‌സുകളിൽ ഇപ്പോൾ വാർ 2 ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. കൂലിക്ക് ഇനി ഐമാക്സ് റിലീസ് സാധ്യമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
As we said earlier, #War2 will be releasing in all IMAX screen across India including Chennai and Coimbatore 👍 https://t.co/ln8RCE9LVB
— Box Office - South India (@BoxOfficeSouth2) July 7, 2025
രണ്ട് സിനിമകളും ആഗസ്റ്റ് 14 നാണ് പുറത്തിറങ്ങുന്നത്. ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. അതേസമയം, ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് ഇത്.
Content Highlights: War 2 blocked all IMAX screens in India