
നെറ്റ്ഫിക്സിൻ്റെ നിലവിലെ സീസണിൽ ആരാധകരെ അമ്പരിപ്പിക്കുന്ന രീതിയിൽ ശരീരഭാരം കുറച്ച് എത്തിയിരിക്കുകയാണ് കപിൽ ശർമ്മ. ഓസെംപിക് എന്ന മരുന്നുപയോഗിച്ചാണ് താരം ശരീരഭാരം കുറച്ചത് എന്നുവരെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ താൻ രൂപകൽപ്പന ചെയ്ത ലളിതമായ 21-21-21 റൂളനുസരിച്ചാണ് കപിൽ ശർമയ്ക്ക് ഇത്രയും പെട്ടന്ന് ശരീരഭാരം കുറക്കാൻ സാധിച്ചത് എന്ന് ഒരു യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സെലിബ്രിറ്റി ഫിറ്റ്നസ്സ് പരിശീലകൻ യോഗേഷ് ഭട്ടേജ.
എന്താണ് 21-21-21 റൂൾ
വളരെ ലളിതമായ ഒരു ജീവിത രീതിയാണ് 21-21-21 റൂൾ .ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കാതെയും ക്രാഷ് ഡയറ്റ് ഫോളോ ചെയ്യാതെയും ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. മൂന്ന് ഘട്ടങ്ങളായാണ് ഈ റൂള്‍ പിന്തുടരേണ്ടത്.
ആദ്യത്തെ 21 ദിവസം ശരീരത്തെ ചലിപ്പിക്കുന്ന രീതിയിൽ സ്കൂളുകളില്‍ ചെയ്തിരുന്നത് പോലെയുളള ലളിതമായ വ്യായാമങ്ങൾ മാത്രം ചെയ്താൽ മതി. ഈ മൂന്നാഴ്ച ഇഷ്ടഭക്ഷണം ഒഴിവാക്കേണ്ട ആവശ്യവുമില്ല.
പിന്നീടുളള 21ദിവസം ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരണം.കാർബോഹൈഡ്രേറ്റ്,കലോറി എന്നിവ കുറക്കണമെന്നല്ല മറിച്ച് ചായയിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും ,മധുര പലഹാരങ്ങളിൽ നിന്നും പൂർണമായും വിട്ടു നിൽക്കാതെ അവയുടെ അളവ് കുറക്കുകയും ചെയ്യുക.
അവസാനത്തെ 21 ദിവസം ദുശ്ശീലങ്ങള്‍ ഒഴിവാക്കുന്നതിനുളളതാണ്. കഫീൻ,പുകവലി,മദ്യപാനം എന്നിവ നിയന്ത്രിക്കുക. കുറ്റബോധമോ സമ്മർദ്ദമോ തോന്നുന്നതിനുപകരം, ഇത്തരം ശീലങ്ങളുടെ ദോഷവശങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായാൽ അവ നിയന്ത്രിക്കാൻ എളുപ്പമായിരിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് വളരെ സഹായിക്കും.
ഈ പ്രക്രിയയിൽ, നിങ്ങൾ 42-ാം ദിവസത്തിലെത്തുമ്പോൾ തന്നെ നിങ്ങൾക്ക് മാറ്റം കാണാൻ കഴിയും, അത് നിങ്ങളെ കൂടുതൽ മികച്ചതായി കാണാനുള്ള ആഗ്രഹത്തിലേക്ക് നയിക്കും. പുകവലി, മദ്യപാനം, അമിത ഭക്ഷണം, പഞ്ചസാരയുടെ ഉപയോഗം, ശരീരത്തിന് നല്ലതല്ലാത്ത എന്തും നിയന്ത്രിക്കാനോ കുറയ്ക്കാനോ ഞാൻ ആഗ്രഹിക്കുന്നത് അവിടെയാണ്," ഭട്ടേജ പറഞ്ഞു.
63 ദിവസങ്ങൾക്ക് ശേഷം, നിങ്ങളുടെ ശരീരത്തിൽ നല്ല മാറ്റം കാണാനാകും, ആരും നിങ്ങളെ ഒന്നിനും നിർബന്ധിക്കേണ്ടി വരില്ല. തുടക്കക്കാർക്ക് ഇത് വളരെ നല്ലതാണ്," ഭട്ടേജ കൂട്ടിച്ചേർത്തു.
Content Highlight; Kapil Sharma Loses Weight with the 21-21-21 Rule