സുന്നത്ത് കര്‍മ്മം; അനസ്‌തേഷ്യയ്ക്ക് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമിക ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു

dot image

കോഴിക്കോട്: സുന്നത്ത് കര്‍മ്മത്തിനായി സ്വകാര്യ ക്ലിനിക്കിലെത്തിച്ച് അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. കാക്കൂര്‍ സ്വദേശികളുടെ രണ്ടു മാസം പ്രായമായ കുഞ്ഞാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. മാസം തികയാതെ എട്ടാം മാസത്തില്‍ പ്രസവിച്ച കുഞ്ഞിന്റെ സുന്നത്ത് കര്‍മത്തിനായാണ് കുടുംബം കാക്കൂരുള്ള ആശുപത്രിയില്‍ എത്തിയത്.

ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമിക ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കാക്കൂര്‍ പോലിസ് കേസെടുത്തിരുന്നു.

Content Highlights: Postmortem of baby who died after anesthesia Kozhikode

dot image
To advertise here,contact us
dot image