ദക്ഷിണാഫ്രിക്ക 626 ന് ഡിക്ലയർ; സിംബാംബ്‌വെ 170 ന് ഓൾ ഔട്ട്; ഫോളോ ഓൺ

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ വിയാൻ മള്‍ഡറുടെ അപരാജിത ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.

dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫോളോ ഓൺ വഴങ്ങി സിംബാംബ്‌വെ. ദക്ഷിണാഫ്രിക്ക ഡിക്ലയർ ചെയ്ത് മുന്നോട്ടുവെച്ച 626 റൺസ് വിജലക്ഷ്യം പിന്തുടർന്ന ആതിഥേയർ 170 റൺസിന് ഓൾ ഔട്ടായി. ഇതോടെ സിംബാംബ്‌വെ ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചു. സിംബാംബ്‌വെ നിരയിൽ സീൻ വില്യംസ് മാത്രമാണ് തിളങ്ങിയത്. താരം 83 റൺസെടുത്തു.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ വിയാൻ മള്‍ഡറുടെ അപരാജിത ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 334 പന്തിൽ 39 ഫോറുകളും നാല് സിക്സറുകളും അടക്കം 367 റൺസാണ് താരം നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന് ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് തകർക്കാൻ താരത്തിന് അവസരമുണ്ടായെങ്കിലും താരം ഡിക്ലയർ ചെയ്യുകയായിരുന്നു.

Content Highlights: South Africa declare for 626; Zimbabwe all out for 170; follow on

dot image
To advertise here,contact us
dot image