
നയമാറ്റത്തിന് ഒരുങ്ങി യുഎഇ. ഗോൾഡൻ വിസ സ്വന്തമാക്കുന്നതിന് ഇന്ത്യൻ പൗരന്മാർക്ക് കൂടുതൽ ലളിതമായ സൗകര്യങ്ങളാണ് യുഎഇ ഒരുക്കുന്നത്. പരമ്പരാഗതമായി പിന്തുടരുന്ന നിക്ഷേപ അടിസ്ഥാനത്തിലുള്ള റെസിഡൻസി മോഡലിൽ നിന്ന് മാറി ചരിത്രം കുറിക്കുകയാണ് യുഎഇ. നോമിനേഷൻ അടിസ്ഥാനത്തിലുള്ള ഗോൾഡൻ വിസ പദ്ധതിയാണ് യുഎഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഒരു നിശ്ചിത തുക ഒറ്റത്തവണത്തേക്ക് അടച്ചാൽ ഇന്ത്യക്കാർക്ക് ഇനി മുതൽ യുഎഇയിൽ ആജീവനാന്ത റെസിഡൻസി വിസ ലഭിക്കും എന്നതാണ് ഏറ്റവും ആകർഷകമായ ഘടകം.
മുൻപ് യുഎഇയിൽ ഗോൾഡൻ വിസ നേടണമെങ്കിൽ ഇന്ത്യൻ പൗരന്മാരുടെ പക്കൽ കുറഞ്ഞത് 20 ലക്ഷം ദിർഹം (ഏകദേശം 4.66 കോടി) മൂല്യമുള്ള റിയൽ എസ്‌റ്റേറ്റ്, ബിസിനസ് നിക്ഷേപങ്ങൾ നടത്തേണ്ടതുണ്ടായിരുന്നു. എന്നാൽ പുതുക്കിയ നോമിനേഷൻ അടിസ്ഥാനത്തിലുള്ള പദ്ധതി പ്രകാരം ഇത്ര ഭാരിച്ച തുക ഇല്ലാതെ തന്നെ യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാം.
പുതിയ പദ്ധതി അനുസരിച്ച് അർഹരായ ഇന്ത്യൻ പൗരന്മാർക്ക് 23.3 ലക്ഷം രൂപയുടെ ഒറ്റത്തവണ ഫീസ് അടച്ച് ആജീവനാന്ത റെസിഡൻസി നേടാൻ സാധിക്കും. ഇതിലൂടെ ഐടി, ഹെൽത്ത് കെയർ, അക്കാദമിക് രംഗങ്ങളിലെ മിഡിൽ ക്ലാസ് പ്രൊഫഷണലുകൾക്ക് ഗോൾഡൻ വിസ സ്വന്തമാക്കാനുള്ള അവസരമാണ് യുഎഇ നൽകുന്നത്.
നോമിനേഷൻ അടിസ്ഥാനത്തിലുള്ള ഗോൾഡൻ വിസയ്ക്ക് പ്രൊഫഷണൽ പശ്ചാത്തലം, സാമൂഹിക സംഭാവനകൾ, അല്ലെങ്കിൽ യുഎഇയുടെ സാംസ്കാരിക, വ്യാപാര, ശാസ്ത്ര, സ്റ്റാർട്ടപ്പ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ സാധ്യതകൾ എന്നിവയെ അടിസ്ഥാനമാക്കി നോമിനേറ്റ് ചെയ്യപ്പെടാം.
ആനുകൂല്യങ്ങൾ
Content Highlight; New UAE Golden Visa Route: No Property or Business Needed