
മലയാളത്തിലെ റൊമാന്റിക് നായകന്മാരെക്കുറിച്ച് പറയുകയാണ് നടൻ സുരേഷ് ഗോപി. റൊമാന്റിക് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും തന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വളരെ സീരിയസ് ആയ പ്രണയങ്ങളാണ് സിനിമയിൽ മമ്മൂട്ടി ചെയ്തിരുന്നതെന്നും അതുകൊണ്ട് അദ്ദേഹത്തെയും ആരും ലവർ ബോയ് എന്ന് വിളിച്ചിട്ടില്ലെന്നും സുരേഷ് ഗോപി. പേളി മാണി ഷോയിൽ സംസാരിക്കവെയാണ് സുരേഷ് ഗോപി മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചും വാചാലനായത്.
'എന്നെ ഒരിക്കലും ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല. പക്ഷെ ഞാൻ റൊമാന്റിക് സിനിമകൾ ചെയ്തിട്ടുണ്ട്. മമ്മൂക്കയ്ക്കും അങ്ങനെ ഒരു റൊമാന്റിക് ഹീറോ ഇമേജ് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ളത്. ലവർ ബോയ് എന്ന് മമ്മൂക്കയെ ആരും വിളിച്ചിട്ടില്ല. പക്ഷെ പിൻനിലാവ് എന്ന സിനിമയിലൊക്കെ തലകുത്തി മറിഞ്ഞ്, പെണ്ണിനെ ഇംപ്രസ് ചെയ്യാൻ വേണ്ടിയുള്ള വിദ്യകൾ കാണിക്കുന്ന കഥാപാത്രങ്ങളും മമ്മൂട്ടി ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ റൊമാൻസിന് ആരാധകർ ഏറെയാണ്. പിന്നെ ചാക്കോച്ചനും അങ്ങനെ ഒരു ഇമേജ് ഉണ്ട്', സുരേഷ് ഗോപി പറഞ്ഞു.
#SureshGopi discusses the romantic aspects of #Mammootty, #Mohanlal, #KunchackoBoban, and himself in films. pic.twitter.com/8X95nVxd1s
— Southwood (@Southwoodoffl) June 22, 2025
പ്രവീൺ നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ജെ എസ് കെയാണ് ഇനി സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുള്ള സിനിമ. അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രത്തിന്റെ റിലീസ് അനുമതി സെൻസർ ബോർഡ് നിഷേധിച്ചു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് നിർദ്ദേശം. അതേസമയം, പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ ആണ് നിർമ്മാതാക്കൾ. ഇതോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ലെന്ന തീരുമാനത്തിലെത്തിയത്. ജൂൺ 27 നാണു സിനിമയുടെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. അതേസമയം, ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ നേരത്തെ പൂർത്തിയായിരുന്നു. U/A 13+ റേറ്റിങ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്.
Content Highlights: Suresh Gopi discusses the romantic aspects of Mammootty, mohanlal and chackochan