തിയേറ്ററിൽ എത്തിക്കാൻ ചോദിക്കുന്നത് ലക്ഷങ്ങൾ, ഒടുവിൽ 19 രൂപയ്ക്ക് സിനിമ കാണിക്കാനൊരുങ്ങി സംവിധായകൻ; വൈറൽവീഡിയോ

വെറും 19 രൂപയ്ക്ക് നിങ്ങൾക്ക് സിനിമ പ്രീ ബുക്ക് ചെയ്യാൻ സാധിക്കും

dot image

എല്ലാ പ്രതിസന്ധികളും മറികടന്ന് മലയാള ചിത്രം 'ഉയിരിൻ ഉയിരേ' പ്രേക്ഷകകരിലേക്ക് എത്തുകയാണ്. ആദ്യമായി സിനിമ പിടിക്കുന്ന ഒരു കൂട്ടം അണിയറപ്രവർത്തകർ അവരുടെ ആദ്യ സിനിമയ്ക്ക് പിന്നിലെ യാത്ര വിവരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പൂർണമായും കാമറയുടെ മുന്നിലും പിന്നിലും പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയാണ് ഉയിരിൻ ഉയിരേ. ആഗസ്റ്റ് 29 ന് ടിക്സ്പീക്ക് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രം എല്ലാവരും പ്രീ ബുക്ക് ചെയ്യണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

ചിത്രം തിയേറ്റററിൽ എത്തിക്കാനായി തങ്ങൾ ശ്രമിച്ചെന്നും എന്നാൽ 40 ലക്ഷം മുതൽ ഒരു കോടി വരെ വിതരണക്കാർ ആവശ്യപ്പെട്ടതിനാലാണ് സ്വന്തമായി ഒരു ഒടിടി പ്ലാറ്റ്ഫോം വഴി സിനിമ പുറത്തിറക്കുന്നതെന്നും ചിത്രത്തിൽ പ്രവർത്തിച്ചവർ വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. 'നല്ല തരത്തിൽ ഷൂട്ട് തീർക്കാനായെങ്കിലും സിനിമ ഇൻഡിസ്ട്രിയിൽ നിന്ന് ടീസർ പങ്കുവെക്കാൻ ഗുമസ്തൻ എന്ന സിനിമയുടെ സംവിധായകൻ അല്ലാതെ ആരും എത്തിയില്ല. പക്ഷെ എല്ലവരെയും ഞെട്ടിച്ച് ടീസറിന് ഒരു മില്യൺ വ്യൂസ് കിട്ടി. എന്നാൽ തിയേറ്റർ റിലീസിനായി 40 ലക്ഷം മുതൽ ഒരു കോടി വരെ വിതരണക്കാർ ആവശ്യപ്പെട്ടു.'

'ഓൺലൈൻ പ്രൊമോഷൻ ടീം ആരും പുതുമുഖങ്ങൾ ആയതുകൊണ്ട് അഭിമുഖങ്ങൾ എടുക്കുന്നില്ല. നല്ല റിലീസ് ലഭിക്കണമെങ്കിൽ അവസാന ഘട്ടത്തിലും 50 ലക്ഷത്തിന് മുകളിൽ ചിലവുണ്ടായിരുന്നു. ഫൈനൽ കോപ്പി ഇറക്കാൻ നേരം നിർമാതാവിന്റെ കാർ വരെ പണയത്തിലായിരുന്നു. ഒടിടിക്കാർ തിയേറ്റർ റിലീസ് ചെയ്ത സിനിമകൾ മാത്രമേ എടുക്കുന്നുള്ളൂ. ടിക്സ്പീക്ക് എന്ന സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ അങ്ങനെ ഞങ്ങൾ സിനിമ പുറത്തിറക്കാൻ തീരുമാനിച്ചു', വിഡിയോയിൽ സിനിമയിലെ നായകനായ യദുകൃഷ്ണ പറയുന്നു.

ചിത്രം പ്രീ ബുക്ക് ചെയ്യാനായി 8129966768 നമ്പറിലേക്ക് ഹായ് എന്ന് വാട്സ് ആപ്പ് ചെയ്താൽ മതിയാകും. അതുമല്ലെങ്കിൽ ടിക്സ്പീക്കിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ ലിങ്ക് നൽകിയിട്ടുണ്ട്. അതിലൂടെ പ്രേക്ഷകർക്ക് പ്രീ ബുക്ക് ചെയ്യാൻ സാധിക്കും. mymovie4 എന്ന കോഡ് ഉപയോഗിച്ചാൽ 19 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. തൊടുപുഴ, വാഗമൺ, കൊച്ചി, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ട്. നവാഗതനായ അഫ്‌വിൻ മാത്യു ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlights: Uyirin Uyire Movie team's video goes viral on social media

dot image
To advertise here,contact us
dot image