മാധുരിയെ വിമര്‍ശിച്ച് ശ്രീദേവിയെ പുകഴ്ത്തി റീല്‍, ലൈക്കുമായി ജാന്‍വി; വിമര്‍ശനം

മാധുരിയെ വിമര്‍ശിച്ച പോസ്റ്റിന് ലൈക്ക് ചെയ്ത ജാന്‍വി 'ദേവര' എന്ന ചിത്രത്തിലെ പാട്ടില്‍ എന്താണ് കാണിച്ചിരിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്

dot image

ബോളിവുഡ് സിനിമയിലെ മികച്ച രണ്ട് നടിമാരാണ് മാധുരി ദീക്ഷിതും അന്തരിച്ച നടി ശ്രീദേവിയും. സോഷ്യൽ മീഡിയയിൽ മാധുരിയെ ശ്രീദേവിയുടെ അഭിനയവുമായി താരതമ്യപ്പെടുത്തിയുള്ള ഒരു റീലിന് ജാൻവി കപൂർ ലൈക് ചെയ്തതാണ് ഇപ്പോൾ വിമർശനത്തിന് വഴി വെക്കുന്നത്. മാധുരി ദീക്ഷിതിനെ വിമര്‍ശിച്ചും മോശമായി ചിത്രീകരിച്ചുമുള്ള റീലാണ് ജാന്‍വി ലൈക്ക് ചെയ്തിരിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ മകളാണ് ജാന്‍വി കപൂര്‍ എന്നതാണ് സംഭവം വലിയ ചര്‍ച്ചയാവാനുള്ള കാരണം.

1992-ല്‍ പുറത്തിറങ്ങിയ 'ബേട്ടാ' എന്ന ചിത്രത്തിലെ 'ധക് ധക് കര്‍നെ ലഗാ' എന്ന പാട്ടിന് മാധുരി ഡാൻസ് ചെയ്യുന്നതാണ് റീലില്‍ ആദ്യം കാണിക്കുന്നത്. 'സിനിമയില്‍ കാര്യമായി ഒന്നും ചെയ്തിരുന്നില്ല എന്നിട്ടും ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടി', എന്നും റീലിൽ കുറിച്ചിരുന്നു. ഇതിന് താഴെയായി 'ഖുദ ഗവാഹ്' എന്ന ചിത്രത്തിലെ ശ്രീദേവിയുടെ പ്രകടനവും ഉണ്ട്. 'ഇരട്ടവേഷത്തിലൂടെ, ചിത്രത്തിന്‍റെ മേന്മ ഉയര്‍ത്തിയ, ശ്രീദേവിയുടെ കരിയറിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന അഭിനയം കാഴ്ചവച്ചിട്ടും ഫിലിം ഫെയര്‍ അവാര്‍ഡില്‍ അവഗണിക്കപ്പെട്ടു', എന്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്.

ലൈക്ക് ബോധപൂര്‍വമോ അബദ്ധമോ എന്ന കാര്യത്തില്‍ ജാന്‍വി വിശദീകരിച്ചിട്ടില്ലെന്നിരിക്കെ നടിയെ പിന്തുണച്ചും എതിര്‍ത്തും ഒരുപാട് കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മാധുരിയെ വിമര്‍ശിച്ച പോസ്റ്റിന് ലൈക്ക് ചെയ്ത ജാന്‍വി, 'ദേവര' എന്ന ചിത്രത്തിലെ പാട്ടില്‍ എന്താണ് കാണിച്ചിരിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. നേരത്തെ ബോധപൂർവമല്ലാതെ നടി അവ്‌നീത് കൗറിന്റെ ഫാന്‍പേജില്‍ വന്ന ചിത്രം ലൈക്ക് ചെയ്ത ക്രിക്കറ്റ് താരം വിരാട് കോലിയും ഇത്തരത്തിൽ പുലിവാൽ പിടിച്ചിരുന്നു.

Content Highlights:  Janhvi Kapoor faces criticism for liking a post criticizing Madhuri Dixit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us