

NEET പരീക്ഷ വിജയകരമായി പാസ്സായവരാണോ നിങ്ങൾ? MBBS പഠനം ഇന്ത്യയിൽ വേണോ അതോ വിദേശത്ത് വേണോ എന്ന കാര്യത്തിൽ ആശങ്ക ഉണ്ടോ? വിദേശ MBBS പഠനത്തെ കുറിച്ച് പലതരം വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ കൃത്യമായ ധാരണ ലഭിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ റിപ്പോർട്ടർ ടിവിയും ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസും നിങ്ങളെ സഹായിക്കാൻ തയ്യാറാണ്.
NEET പരീക്ഷ വിജയിക്കുക എന്നാൽ ഒരു നിസ്സാര കാര്യമല്ല. അതുകൊണ്ടുതന്നെ NEET വിജയികളെ ആദരിക്കാൻ ഒരുങ്ങുകയാണ് റിപ്പോർട്ടർ ടി വി. കേരളത്തിലെ 7 കേന്ദ്രങ്ങളിൽ വെച്ച് നടത്തപ്പെടുന്ന Mission Med Connect എന്ന പരിപാടിയിലാണ് NEET പരീക്ഷ വിജയിച്ചവരെ ആദരിക്കുക.
കേരളത്തിലെ ഏഴ് ഇടങ്ങളിലായി നടത്തപ്പെടുന്ന Mission Med Connectൽ കേരളത്തിൽ നിന്ന് NEET വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. ഒപ്പം വിദേശ MBBS വിദ്യാഭ്യാസത്തെ കുറിച്ച് വിശദമായി അറിയാനുള്ള അവസരവും വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി റിപ്പോർട്ടർ ടിവിയും ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസും ചേർന്ന് ഒരുക്കുന്നുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുപ്പതിലധികം രാജ്യങ്ങളിലെ മുൻനിര മെഡിക്കൽ യൂണിവേഴ്‌സിറ്റികളെക്കുറിച്ചും, അഡ്മിഷൻ പ്രക്രിയകളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ വിദഗ്ധരിൽ നിന്നും നേരിട്ടറിയാനുള്ള അവസരമാണ് ഇവിടെ ലഭ്യമാകുന്നത്.

സ്കോളർഷിപ്പോടെ വിദേശത്ത് പഠിക്കാൻ ആഗ്രഹമില്ലാത്ത ആരാണ് ഉണ്ടാവുക അല്ലേ? വിദേശത്ത് ആകർഷകമായ സ്കോളർഷിപ്പോടെ MBBS പഠനം എങ്ങനെ സാധ്യമാക്കാം, മികച്ച സ്കോളർഷിപ്പ് പദ്ധതികൾ തുടങ്ങി വിദേശ MBBS പഠനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഇവിടെ നിന്ന് നിങ്ങൾക്ക് ഉത്തരം ലഭിക്കും.
ഏത് രാജ്യം തിരഞ്ഞെടുക്കണം? ഫീസ് ഘടന എങ്ങനെയാണ്? അഡ്മിഷൻ, വിസ പ്രോസസിംഗ് തുടങ്ങിയ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും വിദഗ്ധർ നേരിട്ട് മറുപടി നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി റിപ്പോർട്ടർ ടി വി, ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസ് എന്നിവയുടെ വെബ്സൈറ്റ് മുഖേനയോ +91 8547792120, +91 9496532507 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
Content Highlight: Reporter TV and Harvest Abroad Studies host a NEET felicitation and foreign medical education expo across seven locations in Kerala.