ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ ആംസ്റ്റർ ഇമിഗ്രേഷൻ പത്താം വർഷത്തിലേക്ക്

സുതാര്യമായ റിക്രൂട്ട്മെന്റും സമഗ്രമായ വിസ സേവനങ്ങളുമായി വിദേശ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് ആംസ്റ്റർ ഇമിഗ്രേഷൻ

ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ ആംസ്റ്റർ ഇമിഗ്രേഷൻ പത്താം വർഷത്തിലേക്ക്
dot image

വിദേശത്ത് മികച്ചൊരു കരിയറും ജീവിതവും സ്വപ്നം കാണുന്ന മലയാളികൾക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ താങ്ങായി നിൽക്കുകയാണ് ആംസ്റ്റർ ഇമിഗ്രേഷൻ. വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് കൃത്യതയും സുതാര്യതയും മുൻനിർത്തി സേവനം നൽകുന്ന ഈ സ്ഥാപനം, ഇപ്പോൾ വിജയകരമായ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയത് ആംസ്റ്റർ ഇമിഗ്രേഷന്റെ സ്ഥാപകയും ഡയറക്‌ടറുമായ പാർവതി മായ ഷാജി എന്ന വനിതാ സംരംഭകയുടെ ദീർഘവീക്ഷണവും വിട്ടുവീഴ്ചയില്ലാത്ത കഠിനാധ്വാനവുമാണ്.

വിവിധ രാജ്യങ്ങളിലെ നിയമങ്ങളും തൊഴിൽ സാഹചര്യങ്ങളും കൃത്യമായി മനസ്സിലാക്കി, സുതാര്യമായ രീതിയിലാണ് ആംസ്റ്റർ ഉപഭോക്താക്കളെ സഹായിക്കുന്നത്. വിസ പ്രോസസിങ്, തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ എന്നിവയിൽ പ്രൊഫഷണൽ സേവനം നൽകുന്നതിൽ ആംസ്റ്റർ ഇമിഗ്രേഷൻ എന്നും മുൻപന്തിയിലുണ്ട്. ആംസ്റ്റർ ഇമിഗ്രേഷൻ പ്രധാനമായും വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ, സ്ഥിരതാമസത്തിനുള്ള സേവനങ്ങൾ, അതോടൊപ്പം ഉപരിപഠനത്തിനായുള്ള അവസരങ്ങൾ എന്നിവയ്ക്കുള്ള സഹായങ്ങളാണ് നൽകുന്നത്. കാനഡ, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസ അപേക്ഷകൾ, പ്രൊഫൈൽ ഇവാലുവേഷൻ, കൂടാതെ വിദേശ സർവകലാശാലകളിലേക്കുള്ള അഡ്‌മിഷൻ നടപടികൾ എന്നിവയും ഇതിൽപ്പെടുന്നു. ഒപ്പം ഐഇഎൽടിഎസ് പരിശീലനവും തൊഴിൽ പ്ലേസ്മെന്റിനുള്ള സഹായവും ലഭ്യമാണ്.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരമുള്ള ആംസ്റ്റർ എച്ച്ആർ, വിശ്വാസ്യതയുടെ കാര്യത്തിൽ വേറിട്ടുനിൽക്കുന്നു. കോട്ടയത്ത് രജിസ് റ്റേർഡ് ഓഫീസുള്ള ആംസ്റ്ററിന് കൊച്ചി, കട്ടപ്പന, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും, കൂടാതെ ബാംഗ്ലൂർ, ഒമാൻ, ദുബായ്, അബുദാബി, ബഹറിൻ, നേപ്പാൾ തുടങ്ങിയ വിദേശ കേന്ദ്രങ്ങളിലും ശാഖകളുണ്ട്. സുരക്ഷിതവും സുതാര്യവുമായ വിദേശ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്കായി www.amsteroverseas.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Content Highlight: Amster Immigration celebrates 10 years of trusted foreign recruitment, study, and visa services led by founder Parvathi Maya Shaji.

dot image
To advertise here,contact us
dot image