

കല്‍പ്പറ്റ: ബത്തേരിയില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ പനിയും ഛര്‍ദിയും വയറിളക്കവും മൂലം ചികിത്സയില്‍. ബത്തേരി കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ചികിത്സയിലുളളത്. ബത്തേരി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായാണ് ചികിത്സ തേടിയത്. മൂന്നുദിവസങ്ങളായി സ്‌കൂളിലെ നൂറോളം കുട്ടികള്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സ തേടിയിട്ടുണ്ട്. കുടിവെളളത്തിലെ പ്രശ്‌നമാണോ ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണം എന്നാണ് സംശയം. ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികൃതരും പരിശോധന നടത്തി. പരിശോധനാ ഫലം ലഭിച്ചതിന് ശേഷമേ കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടാവാന്‍ കാരണം വ്യക്തമാവുകയുളളു. നിലവില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ് സ്‌കൂള്‍.
Content Highlights: Around twenty school students are undergoing treatment in Bathery due to fever, vomiting and diarrhea.