വയനാട്ടിൽ ‌പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമർദ്ദനം

വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു

വയനാട്ടിൽ ‌പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമർദ്ദനം
dot image

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും വിദ്യാർത്ഥിക്ക് നേരെ അതിക്രമം. സുൽത്താൻ ബത്തേരി ചുങ്കം ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ കൂട്ടമർദ്ദനം ഉണ്ടായത്. അതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയും രണ്ട് പൂർവ വിദ്യാർത്ഥികളും ചേർന്നാണ് മർദിച്ചതെന്നാണ് പരാതി.

ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകീട്ടാണ് അതിക്രമം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

കഴിഞ്ഞ ജനുവരിയിൽ വയനാട് കണിയാമ്പറ്റയില്‍ 14 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നു. വിദ്യാർത്ഥിയെ മുള്ളുവേലിയില്‍ കിടത്തി ചവിട്ടുകയും തലയില്‍ മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ കമ്പളക്കാട് പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥികളുമായി നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നത് കാരണം കുട്ടി കണിയാമ്പറ്റ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ സുഹൃത്തുക്കള്‍ വിളിച്ചുവരുത്തി സ്‌കൂളിന്റെ പരിസരത്തുള്ള റോഡില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചത് ആക്രമണത്തില്‍ കുട്ടിയുടെ കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

Content Highlight : A Plus Two student was subjected to a group assault in Wayanad

dot image
To advertise here,contact us
dot image