ആഗോള കാര്യങ്ങളിലെ ആധിപത്യത്തിനും ഇരട്ടത്താപ്പിനും എതിരെ മുന്നറിയിപ്പുമായി ചൈനീസ് വൈസ് പ്രസിഡൻ്റ്

സെൻ്റ് പീറ്റേഴ്സ്ബർ​ഗ് ഇൻ്റർനാഷണൽ ഇക്കണോമിക് ഫോറത്തിൻ്റെ (SPIEF) 2026ലെ പ്ലീനറി സെഷനിൽ സംസാരിക്കവെയായിരുന്നു ചൈനീസ് വൈസ് പ്രസിഡൻ്റ് അമേരിക്കയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന വിമർശനം ഉന്നയിച്ചത്

ആഗോള കാര്യങ്ങളിലെ ആധിപത്യത്തിനും ഇരട്ടത്താപ്പിനും എതിരെ മുന്നറിയിപ്പുമായി ചൈനീസ് വൈസ് പ്രസിഡൻ്റ്
dot image

സെൻ്റ് പീറ്റേഴ്സ്ബർഗ്: ഐക്യരാഷ്ട്രസഭയ്ക്ക് കൂടുതൽ ശക്തമായ പങ്കും കൂടുതൽ അന്താരാഷ്ട്ര സഹകരണവും വേണമെന്ന് ആഹ്വാനവുമായി ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്. സെൻ്റ് പീറ്റേഴ്സ്ബർ​ഗ് ഇൻ്റർനാഷണൽ ഇക്കണോമിക് ഫോറത്തിൻ്റെ (SPIEF) 2026ലെ പ്ലീനറി സെഷനിൽ സംസാരിക്കവെയായിരുന്നു ചൈനീസ് വൈസ് പ്രസിഡൻ്റ് അമേരിക്കയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന വിമർശനം ഉന്നയിച്ചത്. ആഗോള കാര്യങ്ങളിലെ ആധിപത്യത്തിനും ഇരട്ടത്താപ്പിനും എതിരെ ഹാൻ ഷെങ് മുന്നറിയിപ്പും നൽകി.

വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര വെല്ലുവിളികൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടയിൽ ലോകം ആഗോള നേതൃത്വത്തിന്റെ അഭാവം നേരിടുന്നുവെന്നും ഹാൻ പറഞ്ഞു. നിലവിലെ ആഗോള സാഹചര്യത്തിൽ ഉരുത്തിരിഞ്ഞിരിക്കുന്ന പൊതുവായ സാമ്പത്തിക, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജ്യങ്ങൾക്കിടയിൽ ശക്തമായ സഹകരണവും ഏകോപിത ശ്രമങ്ങളും ആവശ്യമാണെന്നും ഹാൻ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ പങ്ക് ശക്തിപ്പെടുത്താനും ആഗോള വെല്ലുവിളികളെ നേരിടാൻ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കാനും ഹാൻ ആഹ്വാനം ചെയ്തു. ജനസംഖ്യയുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം പിന്തുടരുന്നതിനും രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ചൈനീസ് വൈസ് പ്രസിഡൻ്റ് പറഞ്ഞു. കൂടുതൽ സന്തുലിതവും സഹകരണാത്മകവുമായ ഒരു അന്താരാഷ്ട്ര ക്രമം കെട്ടിപ്പടുക്കുന്നതിന് രാജ്യങ്ങൾ കൂട്ടായി പ്രവർത്തിക്കണമെന്നും ഹാൻ ആഹ്വാനം ചെയ്തു.

റഷ്യ, ചൈന, മധ്യേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന നേതാക്കൾ പങ്കെടുക്കുന്ന നാല് ദിവസത്തോളം നീളുന്ന SPIEF പ്ലീനറി ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ കൂടിയാലോചനയായാണ് കണക്കാക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, മാറുന്ന ജിയോപൊളിറ്റിക്കൽ സഖ്യങ്ങൾ, മാറുന്ന ആഗോള ശക്തി സമവാക്യങ്ങൾ തുടങ്ങിയ ആഗോളതലത്തിൽ അനിശ്ചിതത്വം വർദ്ധിച്ചുവരുന്ന സമയത്താണ് SPIEF പ്ലീനറി സെഷൻ നടക്കുന്നത്.

Content Highlights: China's Vice President Han Zheng issued a strong warning against hegemony, use of force, and double standards in international relations at the World Peace Forum. He called for a UN-centered multilateral system and equitable global governance.

dot image
To advertise here,contact us
dot image