

കണ്ണൂര്‍: പഴയങ്ങാടിയില്‍ കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു. മാടായിവാടിക്കല്‍ സ്വദേശി ഹര്‍ഷന്റെ വീട്ടിലെ ഫാനാണ് പൊട്ടിത്തെറിച്ചത്. കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഈ സമയം ഹര്‍ഷനും ഭാര്യ വാസന്തിയും വീട്ടുമുറ്റത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശബ്ദം കേട്ട് വാസന്തി വന്ന് നോക്കുമ്പോള്‍ തീപിടിച്ച നിലയില്‍ ഫാന്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു. വീടിന്റെ സീലിങ് കത്തി നശിച്ചു.
രണ്ട് മാസം മുന്‍പായിരുന്നു ഫാന്‍ വാങ്ങിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Content Highlights- A fan reportedly caught fire and exploded inside a house, creating a dangerous situation. A couple inside the home narrowly escaped the incident without serious injuries