ഇന്ത്യൻ കുടുംബങ്ങളിൽ എന്താണ് സംഭവിക്കുന്നത്? ബഹുഭൂരിപക്ഷം പേരും വിൽപ്പത്രം തയ്യാറാക്കുന്നില്ലെന്ന് റിപ്പോർട്ട്

കുടുംബ ചർച്ചകളിൽ സാമ്പത്തിക നിർവഹണത്തെപ്പറ്റിയും അവകാശ നിർണയത്തെപ്പറ്റിയും ചർച്ചകൾ നടക്കുന്നില്ല എന്നാണ് പഠനം പറയുന്നത്

ഇന്ത്യൻ കുടുംബങ്ങളിൽ എന്താണ് സംഭവിക്കുന്നത്? ബഹുഭൂരിപക്ഷം പേരും വിൽപ്പത്രം തയ്യാറാക്കുന്നില്ലെന്ന് റിപ്പോർട്ട്
dot image

പ്രായമായ ദമ്പതികൾ, മാതാപിതാക്കൾ എന്നിവർ കൃത്യമായി ചെയ്തുവെക്കുന്ന ഒന്നാണ് വിൽപത്രം തയ്യാറാകുക എന്നത്. തങ്ങളുടെ കാലശേഷം അവകാശങ്ങൾ കൃത്യമായി രേഖപ്പെടുത്താനും മറ്റും വിൽപ്പത്രം സഹായിക്കുമെന്ന് മാത്രമല്ല, തർക്കങ്ങൾ ഒഴിവാക്കാനും സഹായിക്കും. പൊതുവെ കേരളത്തിൽ അടക്കം വിൽപത്രം എഴുതിവെക്കുക എന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ത്യക്കാർക്കിടയിൽ പൊതുവെ അങ്ങനെയൊരു സ്വഭാവമില്ല എന്നാണ് ഒരു പുതിയ പഠനം പറയുന്നത്.

1 ഫിനാൻസ് മാഗസിന്റെ പഠനപ്രകാരം 84.8% ആളുകളും വിൽപ്പത്രം തയ്യാറാക്കിയിട്ടില്ല എന്നാണ് റിപ്പോർട്ട്. 62.5% ആളുകൾക്കും അങ്ങനെയൊന്ന് ചെയ്യാൻ പദ്ധതി പോലുമില്ല. സാമ്പത്തിക അച്ചടക്കത്തിനെക്കുറിച്ച് ആളുകൾക്ക് അവഗാഹം കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങളാണ് ഈ ഡാറ്റ എന്നാണ് 1 ഫിനാൻസ് മാഗസിൻ പ്രതിനിധികൾ പറയുന്നത്.

കുടുംബ ചർച്ചകളിൽ സാമ്പത്തിക നിർവഹണവും അവകാശ നിർണയവും നടക്കുന്നില്ല എന്നാണ് പഠനം പറയുന്നത്. പഠനം നടത്തിയ ആളുകളിൽ 46.7% പേരും വിലപ്പത്രത്തിനെക്കുറിച്ചും സ്വത്ത് വിഭജനത്തെക്കുറിച്ചും കുടുംബത്തോട് സംസാരിച്ചിട്ട് പോലുമില്ല. 21.8% പേർ മാത്രമാണ് ഇക്കാര്യം സംസാരിച്ചിട്ടുള്ളത്. 79.8% ആളുകൾ ഇതുവരെയ്ക്കും വിൽപ്പത്രം തയ്യാറാക്കിയിട്ടില്ല. മാത്രമല്ല അനന്തരാവകാശം ഒരു സാമ്പത്തിക ഉത്തരവാദിത്വമാണെന്ന് പോലും അവർ കരുതുന്നില്ല.

തർക്കങ്ങളാണ് സ്വത്ത് വിഭജനത്തിലേക്ക് കുടുംബങ്ങളെ നയിക്കുന്നത്. സ്വത്ത് തർക്കങ്ങൾ ഇല്ലാത്ത കുടുംബങ്ങളിൽ ഏകദേശം 29.7% പേർ മാത്രമാണ് വിൽപ്പത്രം തയ്യാറാക്കിയിട്ടുള്ളത്. പഠനത്തിൽ പങ്കെടുത്ത മൂന്നിൽ ഒരാൾ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പെട്ടിട്ടുണ്ട്. സ്വത്തും സമ്പത്തും എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പലർക്കും അറിയാത്തതാണ് ഇതിന് കാരണം എന്നാണ് പഠനം നടത്തിയവരുടെ വിലയിരുത്തൽ.സമ്പാദനശേഷി വർധിച്ച സാഹചര്യത്തിൽ കൂടിയാണ് വിൽപ്പത്രം തയ്യാറാക്കുന്നതിൽ പലരും വിമുഖത കാട്ടുന്നത് എന്നാണ് കണ്ടെത്തൽ.

Content Highlights: A 1 Finance Magazine study finds that 84.8% of people have not created a will, while 62.5% have no plans to do so, highlighting concerns about financial awareness and estate planning.

dot image
To advertise here,contact us
dot image